acid-attack

ബംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിക്ക് ദേഹത്ത് ആസിഡൊഴിച്ചു.

വിവാഹമോചിതയും മൂന്നു കുട്ടികളുടെ മാതാവുമായ മുപ്പത്തിരണ്ടുകാരിയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ മൂന്നുവർഷമായി ഒന്നിച്ച് ജോലി ചെയ്യുന്ന അഹമ്മദാണ് (36) ആസിഡാക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ടത്. മുഖത്തും കഴുത്തിലും ഗുരുതര പൊള്ളലേറ്റ യുവതി ആശുപത്രിയിലാണ്.

അഹമ്മദ് പലതവണ യുവതിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നതായും വിസമ്മതിച്ചതിന് പ്രതികാരമായാണ് ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു.