movie

തന്റെ മൂന്നാമത്തെ ചിത്രമായ എമ്പുരാന് ശേഷം സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്റെ പോസ്‌റ്റർ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തിറക്കി പൃഥ്വിരാജ്. കെജിഎഫ് , കെജിഎഫ് 2 ചിത്രങ്ങളുടെ നിർമ്മാതാവ് വിജയ് കിരങ്ങണ്ടൂരാണ് 'ടൈസൺ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുക. വിജയ് കിരങ്ങണ്ടൂരിന്റെ ഹോംബാളെ ഫിലിംസിന്റെ ബാനറിലെത്തുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് മുരളി ഗോപിയാണ്.

പൃഥ്വിരാജ് മുഖ്യകഥാപാത്രമാകുന്ന ടൈസൺ മലയാളത്തിന് പുറമേ കന്നട,​ തമിഴ്,​ തെലുങ്ക്,​ ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും. കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും പോസ്‌റ്റിൽ പറയുന്നു.