 
കൊച്ചി: മരണമടഞ്ഞ ജീവനക്കാരന്റെ കുടുംബത്തിന് 15 ലക്ഷംരൂപ നൽകി ലുലു ഗ്രൂപ്പ്. കമ്പനിയുടെ ബംഗളൂരു ഓഫീസിലെ ജീവനക്കാരനായ എസ്. നാരായണന്റെ കുടുംബത്തിനാണ് തുക നൽകിയത്.
അദ്ദേഹത്തിന്റെ വീട്ടിലെ സാമ്പത്തികസ്ഥിതി മനസിലാക്കിയ ലുലു ഗ്രൂപ്പ് അധികൃതർ മാതാവ് രത്നമ്മയ്ക്കാണ് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നിർദേശപ്രകാരം ബംഗളൂരു റീജിയണൽ മാനേജർ ഫഹാസ് അഷറഫ്, കൊമേഴ്‌സ്യൽ മാനേജർ സയിദ് അത്തിക്, ലുലു ഹൈപ്പർമാർക്കറ്റ് ബംഗളൂരു ജനറൽ മാനേജർ എസ്.ഇ. മദൻകുമാർ, ലുലു ഗ്രൂപ്പ് ബംഗളൂരു എച്ച്.ആർ മാനേജർ എ.എച്ച്.സിറാജ് എന്നിവരാണ് നാരായണന്റെ വീട്ടിലെത്തി ചെക്ക് കൈമാറിയത്.