abhinav
ഒന്നാം റാങ്ക് നേടിയ അഭിനവ്

 ആദ്യ പത്തിൽ ആറുറാങ്കുകളും ഇൻസ്‌റ്റിറ്റ്യൂട്ടിലെ കുട്ടികൾക്ക്

കൊച്ചി: എം.ജി യൂണിവേഴ്‌സിറ്റിയുടെ 2019 ബാച്ച് ബി.എ മൾട്ടിമീഡിയ കോഴ്‌സിൽ ഒന്നാംറാങ്കടക്കം ആദ്യ പത്തിലെ ആറ് റാങ്കുകളും സ്വന്തമാക്കി അങ്കമാലി ഡി പോൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ കുട്ടികൾ. അഭിനവിനാണ് ഒന്നാംറാങ്ക്. ചെത്സ സി. അബി (4), എം.ജെ. അനന്തകൃഷ്ണൻ (5), ആൻസ്റ്റെൽ പോൾ മാർട്ടിൻ (6), ലൈറ റോസ് ഫെർണാണ്ടസ് (9), അനൂപ് ഉണ്ണിക്കൃഷ്ണൻ (10) എന്നിവരാണ് മറ്റ് റാങ്കുകാർ.