
കൊച്ചി: ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ ഭവന നിർമ്മാണപദ്ധതിയായ ജോയ് ഹോംസിന്റെ ഭാഗമായി നിർമ്മിച്ച 20 വീടുകളുടെ താക്കോൽദാനം പാലക്കാട് രൂപതാ മുൻ ബിഷപ്പ് ജേക്കബ് മനത്തോടത്ത് നിർവഹിച്ചു. രൂപതയുടെ സാൻജോ ഭവന നിർമ്മാണപദ്ധതിയിൽ താവളം ഫൊറോനയിലെ വിവിധ ഇടവകകളിലാണ് ഭവന നിർമ്മാണം പൂർത്തിയാക്കിയത്.
പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിൽ 45 വീടുകളാണ് നിർമ്മിക്കുന്നത്. താവളം ഫൊറോന പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ജോയ് ആലുക്കാസ് ചാരിറ്റബിൾ ഫൗണ്ടേഷൻ കോ-ഓർഡിനേറ്റർ ടി.എ.ജോർജ്, വികാരി ഫാ.ജോമിസ് കൊടകശ്ശേരിൽ, അഗളി അസിസ്‌റ്റന്റ് വികാരി അഖിൽ കണ്ണമ്പുഴ എന്നിവർ സംസാരിച്ചു.