cricket

നോട്ടിംഗ്ഹാം : ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് കിവീസ് ബാറ്റിംഗിനിറങ്ങി. ആദ്യ ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ഓപ്പണർമാരായ വിൽ യംഗിനെയും (47) ടോം ലതാമിനെയും (26) ലഞ്ചിന് മുന്നേ കിവീസിന് നഷ്ടമായിരുന്നു. ലഞ്ചിന് ശേഷം ഹെൻട്രി നിക്കോൾസും (30) കൂടാരം കയറി. ഇംഗ്ളണ്ട് നായകൻ ബെൻ സ്റ്റോക്സാണ് യംഗിനെയും നിക്കോൾസിനെയും പുറത്താക്കിയത്. ലതാമിനെ ആൻഡേഴ്സൺ മടക്കി അയച്ചു.