pak

ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. മുഷറഫ് അന്തരിച്ചതായി ചില പാക് മാദ്ധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തത് ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും വൈകാതെ അദ്ദേഹം മരിച്ചിട്ടില്ലെന്ന് കുടുംബവും അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയതോടെ വാർത്തകൾ പിൻവലിച്ചു.

മുഷറഫ് വെന്റിലേ​റ്ററിലല്ലെന്നും കഴിഞ്ഞ മൂന്നാഴ്ചയായി രോഗബാധിതനായി ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ അവയവയങ്ങളുടെ പ്രവർത്തനം തകരാറിലാണെന്നും തിരിച്ചുവരവ് അസാദ്ധ്യമായ കഠിനമായ ഘട്ടത്തിലാണെന്നും മുഷറഫിന്റെ ഔദ്യോഗിക ട്വി​റ്റർ അക്കൗണ്ടിൽ കുടുംബം പോസ്റ്റ് ചെയ്തു.

അതേസമയം, മുഷറഫ് വെന്റിലേറ്ററിലാണെന്നും നില ഗുരുതരമാണെന്നും അടുത്ത സുഹൃത്തും മുൻ മന്ത്രിയുമായ ഫവാദ് ചൗധരി പറഞ്ഞിരുന്നു.