കൊച്ചി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 59-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'നവകേരളത്തിന്റെ ഒരു സാംസ്‌കാരിക പരിപ്രേക്ഷ്യം ' എന്ന സെമിനാറിൽ പ്രൊഫ. ഡോ. അനിൽ ചേലേമ്പ്ര പ്രഭാഷണം നടത്തി. കാവുമ്പായി ബാലകൃഷ്ണൻ പി.ടി.ബി അനുസ്മരണം പ്രഭാഷണം നടത്തി. പരിഷത്ത് മുൻ ജനറൽ സെക്രട്ടറി മീരാഭായി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ഗോപകുമാർ, ജില്ലാ സെക്രട്ടറി അഡ്വ.കെ.പി. സുനിൽ എന്നിവർ സംസാരിച്ചു. സമ്മേളനം ഇന്ന് രാവിലെ പത്തിന് കോലഞ്ചേരി കടയിരിപ്പിൽ ശാസ്ത്രജ്ഞൻ ഡോ. ഗൗഹർ റാസ ഉദ്ഘാടനം ചെയ്യും.