kk

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പുറത്ത്വിട്ടത് എഡിറ്റ് ചെയ്ത സംഭാഷണമെന്ന് വ്യക്തമാക്കി ഷാജ് കിരൺ. മുഖ്യമന്ത്രിയെയും കോടിയേരിയെയും പറ്റി ഇന്നലെ ഒരു കാര്യവും സ്വപ്‌നയോട് പറഞ്ഞിട്ടില്ലെന്നും മറ്റൊരു സാഹചര്യത്തിൽ പറഞ്ഞത് ഇവിടെ എഡിറ്റ് ചെയ്ത് ചേർത്തതാണെന്നും ഷാജ് പറയുന്നു. സരിത്തിനെ വിജിലൻസാണ് കൊണ്ടുപോയതെന്ന് അറിഞ്ഞപ്പോഴാണ് എ.ഡി.ജി,​പിയെ വിളിച്ചത്. നിയമപരമായ കാര്യമാണ് എ.ഡി.ജി.പിയോട് പറഞ്ഞതെന്നും ഷാജ് കിരണ്‍ പറഞ്ഞു. എം. ശിവശങ്കറിനെ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. എന്റെ ഭാഗത്തുനിന്ന് ന്യായമുണ്ടെന്ന് തോന്നുന്നതുകൊണ്ട് മുന്‍കൂര്‍ ജാമ്യം തേടുന്നില്ലെന്നും ഷാജ് കിരണ്‍ പറഞ്ഞു..

അതേസമയം ബിലീവേഴ്‌സ് ചർച്ചിനെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ഷാജ് ‌കിരണിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സഭാ അധികൃതർ.

പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് പുറത്തുവിട്ട ഓഡിയോയില്‍ ഉണ്ടായിരുന്നു. ബിലിവേഴ്സ് ചര്‍ച്ച് വഴിയാണ് ഈ ഫണ്ട് പോവുന്നതെന്നും അതുകൊണ്ടാണ് ചര്‍ച്ചിന്റെ എഫ്.സി.ആര്‍.എ റദ്ദായതെന്നും ഷാജ് പറഞ്ഞതായി സ്വപ്ന പറഞ്ഞു. ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടു.ചെറിയ ഭൂമിക്കച്ചവടം ചെയ്തുനടക്കുന്നയാളല്ല ഷാജെന്ന് സ്വപ്ന പറഞ്ഞു. പല കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡില്‍ ഷാജ് ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.