
 8-മാസത്തെ ഉയരം
ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) ഏപ്രിലിൽ എട്ടുമാസത്തെ ഉയരമായ 7.1 ശതമാനം വളർച്ച രേഖപ്പെടുത്തി. വൈദ്യുതോത്പാദനം 11.8 ശതമാനം ഉയർന്നതാണ് പ്രധാന കരുത്ത്. ഖനനം (7.8 ശതമാനം), മാനുഫാക്‌ചറിംഗ് (6.3 ശതമാനം) എന്നിവയുടെ പ്രകടനവും നേട്ടമായി.
തുടർച്ചയായ ആറുമാസക്കാലം നഷ്‌ടം രുചിച്ച കൺസ്യൂമർ ഡ്യൂറബിൾസ് ഏപ്രിലിൽ 8.5 ശതമാനം വളർന്നു. നിക്ഷേപക വളർച്ചയെ സൂചിപ്പിക്കുന്ന കാപ്പിറ്റൽ ഗുഡ്‌സ് വിഭാഗം 14.7 ശതമാനം വളർച്ചയും രേഖപ്പെടുത്തി. കൺസ്യൂമർ നോൺ-ഡ്യൂറിബൾസ് വിഭാഗത്തിന്റെ വളർച്ച 0.3 ശതമാനം മാത്രമാണ്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കരകയറ്റത്തിന്റെ പാതയിലാണെന്നും നടപ്പുവർഷം ജി.ഡി.പി വളർച്ച 7.2 ശതമാനമായിരിക്കുമെന്നും കഴിഞ്ഞ ധനനയത്തിൽ റിസർവ് ബാങ്ക് അഭിപ്രായപ്പെട്ടിരുന്നു.