
റോബോട്ടും മനുഷ്യനുമായുള്ള ബന്ധം നിരവധി ചർച്ചകൾക്ക് വഴിവച്ച ഒന്നാണ്. മനുഷ്യനൊപ്പമോ മനുഷ്യന് പകരക്കാരനായോ ഒക്കെ റോബോട്ടുകളെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. അതിന്റെ ചെറുപതിപ്പുകൾ ഇന്ന് ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും ഉപയോഗത്തിലുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് റോബോട്ടുകളെ സംവേദന ക്ഷമതയും ചിന്തിക്കുന്നവരും ആക്കാനുള്ള ശ്രമക്ത്തിലാണ് കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ. സെക്സ് ടോയി വിപണന രംഗം ഉൾപ്പെടെയുള്ള മാർക്കറ്റിൽ സെക്‌സ് റോബോട്ടുകളെ എത്തിക്കാൻ ഒരുങ്ങുകയാണ് ഇവർ.
സ്പർശനം പോലുള്ള ഇന്ദ്രിയാനുഭവങ്ങൾ പ്രദാനം ചെയ്യുന്ന സെക്സ് റോബോട്ടുകളെ വിപണിയിൽ എത്തിക്കാനാണ് ശ്രമം. പ്രിന്റഡ് സ്കിൻ എന്ന സാങ്കേതിക വിദ്യയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇതിലൂടെ റോബോട്ടുകൾക്ക് മനുഷ്യസമാനമായ സ്പർശന സുഖം അനുഭവിക്കാനാകും.
ലോകത്ത് വിപ്ലവമാകാവുന്ന കണ്ടുപിടിത്തം വരുന്നത്.കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പ്രിന്റഡ് സ്കിൻ നിർമ്മിച്ചിരിക്കുന്നത്. ഇതുവഴി റോബോട്ടുകൾക്ക് മനുഷ്യസമാനമായ സ്പർശന സുഖം അനുഭവിക്കാനാകും. മനുഷ്യന്റെ ചർമ്മത്തിൽ ഇത്. ഘടിപ്പിച്ച സെൻസറുകളുമായി ബന്ധിപ്പിക്കുന്ന ഒരു റോബോട്ടിക് പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണിത്. .
സെക്സ് റോബോട്ടുകളുടെ ഉപയോഗം മനുഷ്യർക്ക്‍ കൂടുതൽ സുരക്ഷ നൽകാനാകുമെന്നാണ് ഗ ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. താപനിലയും രാസവസ്തുക്കൾ വിഷലിപ്തമാണോ എന്ന് മനസ്സിലാക്കാൻനും റോബോട്ടുകളെ ഇത് സഹായിക്കുമെന്നാണ് ഗവേഷകരുടെ വിശ്വാസം. .ഹൈഡ്രോജെൽ ഉപയോഗിച്ചാണ് റോബോട്ടുകളുടെ ചർമ്മം നിർമ്മിച്ചിരിക്കുന്നത്. റോബോട്ടുകളുടെ വിരൽത്തുമ്പുകൾ മനുഷ്യരുടേതിന് സമാനമാകാൻ ഇത് സഹായിക്കും.
റോബോട്ടുകൾക്ക് ചുറ്റുമുള്ളവ കണ്ടെത്തുന്നത് എളുപ്പമാക്കുന്ന സെൻസറുകൾ ഹൈഡ്രോജലിനുള്ളിൽ ഉണ്ടാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കൂടുതൽ വിവേകമുള്ള, സ്മാർട്ടായ റോബോട്ടുകളാണ് ലക്ഷ്യമെന്ന് ഗവേഷകർ പറഞ്ഞു. മനുഷ്യർ യന്ത്രങ്ങളുമായി എല്ലാത്തരം ബന്ധങ്ങളും രൂപപ്പെടുത്താൻ തുടങ്ങിയതായി പഠനങ്ങൾ തെളിയിക്കുന്ന സാഹചര്യത്തിലാണ് ഇവയുടെ വരവ്,
ലോകത്തിലെ ഏതാണ്ട് 84 ശതമാനം ആളുകൾക്കും സ്മാർട്ട്‌ഫോൺ ഉണ്ട്, ഒരു സർവേ വെളിപ്പെടുത്തുന്നു, ഉപകരണങ്ങൾ നമുക്ക് ഇല്ലാതെ ജീവിക്കാൻ കഴിയാത്ത ഒന്നായി മാറുകയാണ്. . സമാനമായി റോബോട്ടുകൾ മനുഷ്യരുടെ ലൈംഗിക ജീവിതത്തിന്റെ ഭാഗമാകുന്ന ഒരു കാലം വരുമെന്നാണ് ഡേവിഡ് ലെവിയെപ്പോലുള്ള ഗവേഷകർ വിശ്വസിക്കുന്നത്."ആദ്യത്തെ അത്യാധുനിക സെക്‌സ് റോബോട്ടുകൾ 2050-ഓടെ ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്, എന്നാൽ 50 വർഷങ്ങൾക്ക് ശേഷം അവ സാധാരണമാകുകയും 'ഞാൻ ഒരു റോബോട്ടുമായി പ്രണയത്തിലാണ്' എന്ന് ഒരു സുഹൃത്ത് പറയുന്നത് ആളുകൾ അംഗീകരിക്കുകയും ചെയ്യും. ഞാൻ അതിനെ വിവാഹം കഴിക്കാൻ ആലോചിക്കുന്നു.'' എന്ന് വരെ ജനം പറയുമെന്നത് സാധാരണമാകുകയും ചെയ്യാനുള്ള സാധ്യതകളാണ് ഗവേഷകർ പങ്കുവയ്ക്കുന്നത്.
ലൈംഗിക അസമത്വം ഇല്ലാതാക്കാൻ സെക്‌സ് റോബോട്ടുകൾ സഹായിക്കുമെന്ന് എത്തിക്‌സ് വിദഗ്ധനായ നീൽ മക്ആർതർ മെൻസ് പറയുന്നു. പ്രായം, ആരോഗ്യം, അല്ലെങ്കിൽ , പരമ്പരാഗത ആകർഷണ നിലവാരം" എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ കാരണം ലൈംഗിക പങ്കാളികളെ ലഭിക്കാത്ത ആളുകൾക്ക് സെക്‌സ് റോബോട്ടുകൾ ഉപയോഗ പ്രദമാണെന്ന് അദ്ദേഹം പറയുന്നു

കൂടാതെ, സെക്ഷ്വൽ ആൽഫ നടത്തിയ ഒരു സർവേയിൽ അഞ്ചിൽ രണ്ടുപേരും റോബോട്ടുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നതായി തുറന്ന് പറഞ്ഞു. .ഒരു മനുഷ്യനുമായി (30.1 ശതമാനം) കാഷ്വൽ സെക്‌സിൽ ഏർപ്പെടുന്നതിന് പകരം ഒരു സെക്‌സ് റോബോട്ടുമായി (37.5 ശതമാനം) അടുത്തിടപഴകാനാണ് കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നതെന്നാണ് സർവേഫലം .