
തിരുവനന്തപുരം: സ്വപ്ന സുരേഷ് പുറത്ത് വിട്ട ശബ്ദരേഖയിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിജിലൻസ് മേധാവ് എം.ആർ. അജിത് കുമാറിനെ മാറ്റി. ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുതിയ ഡയറക്ടറെ ഉടൻ നിയമിക്കില്ല. ഐ.ജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.
സ്വപ്ന സുരേഷ് പുറത്തു വിട്ട ശബ്‌ദരേഖയിൽ വിജിലൻസ് മേധാവി എം.ആർ. അജിത്‌കുമാർ, ലാ ആൻഡ് ഓർഡർ എ.ഡി.ജി.പി വിജയ് സാഖറെ എന്നിവരുമായി ഷാജ് കിരൺ നിരന്തരം സംസാരിച്ചതായി ആരോപണമുണ്ടായിരുന്നു. വിജിലൻസ് മേധാവിയെ ഷാജ് വിളിച്ചതായി ഇന്റലിജൻസ് റിപ്പോർട്ടും സ്ഥിരീകരിച്ചിരുന്നു. ആരോപണം സാഖറെ തള്ളിയിരുന്നെങ്കിലും അജിത് കുമാർ പ്രതികരിച്ചിരുന്നില്ല. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് എം.ആർ. അജിത് കുമാർ പറഞ്ഞാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.