മലയാളി സംവിധായകൻ കിരൺ രാജ് സംവിധാനം ചെയ്ത 777 ചാർലി എന്ന കന്നഡ ചിത്രം കേരളത്തിലും പ്രദർശനത്തിലെത്തി. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുന്നത്. . രക്ഷിത് ഷെട്ടിയും ഒരു നായ്ക്കുട്ടിയുമാണ് ചിത്രത്തിലെ കേന്ദ്രബിന്ദു. ഇമോഷനിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രം കരയാതെ കണ്ടു തീർക്കാൻ കഴിയുന്നില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
നായപ്രേമിയല്ലാത്തവർക്കും ചിത്രം ആസ്വദിക്കാൻ കഴിയും എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ധർമ എന്ന ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന യുവാവിന്റെ ജീവിതത്തിൽ ഒരു നായ്‌ക്കുട്ടി എത്തുന്നതും അതിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം . പൃഥിരാജ് പ്രൊഡക്ഷൻസ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്ന ചിത്രത്തിന് വൻ കൈയടികളാണ് ലഭിക്കുന്നത്.