saritha

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ സരിത എസ് നായരുടെ സാക്ഷി മൊഴിയെടുത്തു. മുഖ്യമന്ത്രിക്കെതിരെ, സ്വപ്‌നയ്‌ക്ക് വേണ്ടി മൊഴി നൽകാൻ പി സി ജോർജ് സമ്മർദം ചെലുത്തിയെന്ന് സരിത പറഞ്ഞു.

ഈരാറ്റുപേട്ടയിലെ വീട്ടിൽ വിളിച്ചാണ് പി സി ജോർജ് സംസാരിച്ചതെന്ന് സരിത പറഞ്ഞു. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലിൽവച്ച് അറിയാം. അതിനാൽ പിന്മാറുകയായിരുന്നുവെന്നും അവർ മൊഴി നൽകി.

സ്വപ്‌നയും ജോർജും എറണാകുളത്ത് കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി മുതൽ ഗൂഢാലോചന നടന്നതായി അറിയാം. സ്വപ്‌നയ്ക്ക് നിയമ സഹായം നൽകുന്നത് പി സി ജോർജാണെന്ന് സരിത എസ് നായർ പൊലീസിനോട് പറഞ്ഞു. സ്വപ്നയോട് സംസാരിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.