farhan

കൊല്ലം: അഞ്ചലിൽ കാണാതായ രണ്ടരവയസുകാരനെ കണ്ടെത്തി. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് ഇന്നലെ വൈകിട്ട് കാണാതായത്. പന്ത്രണ്ട് മണിക്കൂറിന് ശേഷമാണ് ഫർഹാനെ കണ്ടെത്തിയത്.

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് രാത്രി പന്ത്രണ്ട് മണിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ വീണ്ടും ഫയർഫോഴ്സും പൊലീസും തിരച്ചിൽ ആരംഭിക്കുകയായിരുന്നു.