
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 8,329 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. സജീവ കേസുകളുടെ എണ്ണം 40,307 ആയി ഉയർന്നു.
ഇന്നലെ മാത്രം പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,24,757 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ 4,216 പേർ രോഗമുക്തി നേടി. ഇതുവരെ 4,26,48,308 പേർ രോഗമുക്തി നേടി. 98.69 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
#COVID19 | India reports 8,329 fresh cases, 4,216 recoveries, and 10 deaths in the last 24 hours.
— ANI (@ANI) June 11, 2022
Total active cases are 40,370 pic.twitter.com/svqgvbjtpx
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,44,994 ടെസ്റ്റുകൾ നടത്തി. ഇതുവരെ 85.45 കോടി ടെസ്റ്റുകളാണ് നടത്തിയത്. 2.41 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 1.75 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 194.92 കോടി വാക്സിൻ ഡോസുകൾ നൽകി.