
രാഹുവിന്റെയും കേതുവിന്റെയും ദോഷങ്ങൾ കൊണ്ടുണ്ടാകുന്ന പ്രയാസങ്ങൾ വളരെ വലുതാണ്. സർപ്പങ്ങളെ സ്വപ്‌നം കാണുക, സർപ്പഭയം, ധനക്ളേശം, മാനസികപ്രയാസം,വിവാഹം തടസപ്പെടുക ഇങ്ങനെയൊക്കെ പ്രശ്‌നങ്ങൾ ബാധിച്ചാൽ അത് രാഹു ദോഷമാകാനിടയുണ്ട്. അതേസമയം ഉത്തരവാദിത്വമില്ലാത്ത പ്രശ്‌നമോ, അപകടങ്ങളിൽ പെടുക മുതലായി ഒരുപിടി പ്രശ്‌നമാണെങ്കിൽ അത് കേതു ദോഷംകൊണ്ടാകാം. ഇത്തരം പ്രശ്‌നങ്ങളകറ്റാൻ ശിവഭഗവാനെ സ്‌തുതിക്കുന്നത് ഉത്തമമാണ്. അതിനായി വേണ്ടത് ആന്ധ്ര പ്രദേശിലെ കാളഹസ്‌തി എന്ന പഞ്ചഭൂത ശിവക്ഷേത്രത്തിലെത്തി ഭഗവാനെ ഭജിക്കുകയാണ്. പഞ്ചഭൂതങ്ങളിൽ വായുവിനെ പ്രതിനിധീകരിക്കുന്ന വായുലിംഗം പ്രതിഷ്‌ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് കാളഹസ്‌തി.
പ്രശസ്‌തമായൊരു കഥയുണ്ട്. കണ്ണപ്പൻ എന്ന ശിവഭക്തൻ ശിവലിംഗത്തിൽ ഭക്തിയോടെ ഭജിച്ചു. ഇതിനിടെ ശിവന്റെ കണ്ണിൽ നിന്നും രക്തം വരുന്നതുകണ്ടു. കണ്ണപ്പൻ സ്വന്തം കണ്ണ് ഭഗവാന് സമ്മാനിച്ച് അതകറ്റി. ഇതോടെ ശിവൻ കണ്ണപ്പന് മുന്നിൽ പ്രത്യക്ഷനായി കണ്ണപ്പന് ഭഗവാൻ മോക്ഷമേകി. ഇങ്ങനെ ദോഷ മോക്ഷ പ്രാപ്‌തിയ്‌ക്ക് ഭക്തർ കാളഹസ്‌തിയിലെത്തുന്നു. പ്രസിദ്ധ വൈഷ്‌ണവ ക്ഷേത്രമായ തിരുപ്പതിയുമായി 36 കിലോമീറ്റർ മാത്രം അകലെയാണ് കാളഹസ്‌തി. അതിനാൽതന്നെ നിരവിധി ഭക്തരാണ് ഇവിടെയെത്താറ്.