unni-varada

ലോകമെമ്പാടും ഒട്ടനവധി ആരാധകരുള്ള ജുറാസിക പാർക് സീരിസിലെ ഏറ്റവും പുതിയ ചിത്രമാണ് ജുറാസിക് വേൾഡ്: ഡൊമിനിയൻ. ചിത്രത്തിൽ പ്രമുഖ താരങ്ങൾക്കൊപ്പം ഒരു മലയാളിയും പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്. ബ്രിട്ടിഷ് മലയാളിയായ വരദ സേതുവാണ്‌ ജുറാസിക് വേൾഡ്: ഡൊമിനിയനിൽ വേഷമിട്ടിരിക്കുന്നത്.

ജയരാജ് സംവിധാനം ചെയ്യുന്ന 'പ്രമദവനം' എന്ന ചിത്രത്തിലും താരം എത്തുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ നായികയായി എത്തുന്ന വരദ 'നൗ യു സീ മി 2', 'മിഡ് സമ്മർ നൈറ്റ്സ് ഡ്രീം', 'സ്ട്രൈക്ക് ബാക്ക്' തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

varada

വരദ സേതു ആദ്യമായാണ് ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത്. ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ മലയാളികളായ ഡോക്ടർ ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് വരദ സേതു.

varada

ദേശീയ യൂത്ത് തിയറ്ററിലെ അംഗമായിരുന്നു വരദ. 2010 ലെ മിസ് ന്യൂകാസിൽ മത്സരത്തിൽ വിജയിച്ചിട്ടുണ്ട്. വെറ്ററിനറി മെഡിസിനിൽ ബിരുദം സ്വന്തമാക്കിയിട്ടുള്ള വരദ ഭരതനാട്യവും മോഹിനിയാട്ടവും ചെറുപ്പം മുതലേ അഭ്യസിച്ചിട്ടുണ്ട്.

മാധവിക്കുട്ടിയുടെ കഥയെ ആസ്‌പദമാക്കിയുള്ള പ്രണയ ചിത്രമാണ് ‘പ്രമദവനം’. ഉണ്ണിമുകുന്ദനും വരദയ്‌ക്കുമൊപ്പം കൈലാസും ചിത്രത്തിൽ എത്തുന്നു. ഡോ. തമ്പിയാണ് ചിത്രം നിർമ്മിക്കുന്നത്.

varada

View this post on Instagram

A post shared by Varada Sethu (@varadasethu)