kaipunyam

എറണാകുളം: കാലം മറന്ന നാട്ടു രുചികളുമായി കൈപ്പുണ്യം. വനിതകളുടെ മുഖ്യ പങ്കാളിത്തത്തിൽ, കാക്കനാട് പ്രവർത്തനം തുടങ്ങുന്ന ഭക്ഷ്യോൽപാദന വിതരണ ശൃംഖലയായ "കൈപ്പുണ്യം" ഫുഡ്‌സിന്റെ ലോഗോ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ,പാചകവിദഗ്ധൻ നൗഷാദിന്റെ മകൾ നൗഷാ നൗഷാദ്, പിന്നണി ഗായിക അഖില ആനന്ദ്, അഡ്വ.പാർവ്വതി ഷോൺ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. ആശ അശോക്, അജി ബി.റാന്നി.ഷംനാദ് ഭാരത്, വിമൽ സ്റ്റീഫൻ, രാധാ എസ്. നായർ. കെ എസ്. ശ്രീജ. മുഹമ്മദ് ഷെരീഫ്, കൈപ്പുണ്യം കോ -കോഡിനേറ്റർ സോണിയ വിജയൻ എന്നിവർ പങ്കെടുത്തു.

കേരളത്തിനുമാത്രം അവകാശപ്പെടാവുന്ന തനതായ നാടൻ വിഭവങ്ങളോടൊപ്പം ഒരു നാടിന്റെ ഭക്ഷ്യസംസ്കാരം കൂടിയാണ് കൈപ്പുണ്യം വിളമ്പുന്നത്. നാട്ടിൽ നിന്നും നാവിൽ നിന്നും അന്യം നിന്നു പോകുന്നതും കൊതിയൂറുന്നതുമായ ഒട്ടേറെ വിഭവങ്ങൾ പുതുതലമുറയ്ക്ക് കൂടെ ഇഷ്ടപ്പെടും വിധത്തിൽ തയ്യാറാക്കുകയാണ് കൈപ്പുണ്യം. വാട്ടിയെടുത്ത വാഴയിലയിൽ സമയാനുസൃതമായി പൊതിഞ്ഞെടുത്ത ഇലപ്പൊതി ചോറാണ് കൈപ്പുണ്യം ആദ്യം പുറത്തിറക്കുന്നത്. കേരളത്തിന്റെ നാടൻ കൈപ്പുണ്യം ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കയാണ് കൈപ്പുണ്യം.