
ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം അറുപതിലധികം കമ്പനികൾ ചേർന്ന 15.6 ബില്യൺ ഡോളറാണ് സമാഹരിച്ചതെന്ന് ഫോബ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം രാജ്യത്തുള്ള ശതകോടീശ്വരന്മാരുടെ എണ്ണം 166 ആണ്.

കഴിഞ്ഞ വർഷം ഇത് 140 ആയിരുന്നു. ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് 26 ശതമാനം വർദ്ധിച്ച് 750 ബില്യൺ ഡോളറിലെത്തിയിട്ടുണ്ടെന്നും ഇവരുടെ റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിൽ വരെയുള്ള കണക്കുകളനുസരിച്ച് 2022 ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതകോടീശ്വരർ ഇവരാണ്.
1. മുകേഷ് അംബാനി
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അംബാനിയാണ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമത്. 90.7 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

2. ഗൗതം അദാനി
വ്യവസായിയായ ഗൗതം അദാനി രണ്ടാം സ്ഥാനത്താണ്. 90 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്‌തി.

3. ശിവ് നാടാർ
എച്ച്.സി.എൽ ടെക്‌നോളജീസ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമായ ശിവ് നാടാർ 28.7 ബില്യൺ ഡോളറിന്റെ ആസ്തിയുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 52 രാജ്യങ്ങളിലായി 1,98,000 പേർ ജോലി ചെയ്യുന്ന എച്ച്.സി.എൽ ടെക്‌നോളജീസ് ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ സേവന ദാതാക്കളിൽ ഒന്നാണ്.

4. സൈറസ് പുനെവാല
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉൾപ്പെടുന്ന സൈറസ് പുനെവാല ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൈറസ് പുനെവാല 24.3 ബില്യൺ ഡോളറിന്റെ ആസ്തിയുമായി നാലാം സ്ഥാനത്താണ്. ഇന്ത്യക്കാർക്ക് ഇതുവരെ നൽകിയിട്ടുള്ള കൊറോണ വൈറസ് ജാബുകളിൽ ഭൂരിഭാഗവും വിതരണം ചെയ്തത് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ്.

5. രാധാകിഷൻ ദമാനി
മുതിർന്ന ഓഹരി വിപണി നിക്ഷേപകനും സൂപ്പർമാർക്കറ്റ് ശൃംഖലയായ ഡി-മാർട്ടിന്റെ സ്ഥാപകനുമായ രാധാകിഷൻ ദമാനി 20 ബില്യൺ ഡോളറിന്റെ ആസ്തിയുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. രാജ്യത്തുടനീളം 271 ഡി-മാർട്ട് സ്റ്റോറുകൾ പ്രവർത്തിക്കുന്നു.

6. ലക്ഷ്മി മിത്തൽ
2022ലെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതകോടീശ്വരരുടെ പട്ടികയിൽ ആറാമതാണ് ഇന്ത്യൻ സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ. ലോകത്തിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണ കമ്പനിയായ ആർസെലർ മിത്തലിന്റെ എക്‌സിക്യൂട്ടീവ് ചെയർമാനാണ് മിത്തൽ.

7. സാവിത്രി ദേവി ജിൻഡാൽ
ഒ.പി.ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സണാണ് സാവിത്രി ദേവി ജിൻഡാൽ. ഗ്രൂപ്പ് കമ്പനികളായ ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ജെ.എസ്.ഡബ്ല്യു എനർജി എന്നിവയുടെ ഓഹരികൾ നേട്ടത്തിലാണ്. $17.7 ബില്യൺ ഡോളറാണ് ആസ്‌തി. പട്ടികയിലുള്ള ഒരേയൊരു വനിതയാണ് ഇവർ.

8. കുമാർ മംഗളം ബിർള
ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാനാണ് കുമാർ മംഗളം ബിർള. 16.5 ബില്യൺ ഡോളർ ആസ്തിയുള്ള കുമാർ ബിർള പട്ടികയിൽ എട്ടാം സ്ഥാനത്താണ്. നഷ്ടത്തിലായ ടെലികോം സ്ഥാപനമായ വോഡഫോൺ ഐഡിയയുടെ ചെയർമാൻ സ്ഥാനം കഴിഞ്ഞ വർഷം അദ്ദേഹം ഒഴിഞ്ഞിരുന്നു.

9. ദിലീപ് ഷാംഗ്‌വി
സൺ ഫാർമസ്യൂട്ടിക്കലിന്റെ ഫൗണ്ടറാണ് ദിലീപ് ഷാംഗ്‌വി. 15.6 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്‌തി.

10. ഉദയ് കൊടക്
കൊടക് മഹീന്ദ്ര ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടറാണ്. ശതകോടീശ്വരരുടെ പട്ടികയിൽ പത്താം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ആസ്‌തി 14.3 ബില്യൺ ഡോളറാണ്.
ആസ്തി: $14.3 ബില്യൺ
