nayan

വീണ്ടും മഞ്ഞ സാരിയിൽ തിളങ്ങി തെന്നിന്ത്യൻ താരസുന്ദരി നയൻതാര. വിവാഹശേഷം ചെന്നൈയിൽ മാദ്ധ്യമപ്രവർത്തകർക്ക് വേണ്ടി ഒരുക്കിയ വിരുന്ന് സൽക്കാരത്തിലായിരുന്നു നയൻതാരയും വിഘ്‌നേശ് ശിവനും ഒന്നിച്ചെത്തിയത്.

ഇതുവരെ കിട്ടിയ സപ്പോർട്ട് വളരെ വലുതാണെന്നും തുടർന്നും ഈ സപ്പോർട്ടുണ്ടാകണമെന്നും നയൻതാര പറഞ്ഞു. ഈ ഹോട്ടലിൽ വച്ചായിരുന്നു ആദ്യം നയൻതാരയോട് കഥ പറഞ്ഞതെന്നായിരുന്നു വിഘ്നേശ് ശിവൻ പറഞ്ഞത്. മാദ്ധ്യമപ്രവർത്തകർക്ക് മുന്നിൽ ഫോട്ടോയ്‌ക്കും പോസ് ചെയ്ത ശേഷമായിരുന്നു താരദമ്പതികളുടെ മടക്കം.

nayantara

കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് തിരുപ്പതി ദർശനം നടത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വ്യാഴാഴ്ച രാവിലെ മഹാബലിപുരത്തെ റിസോർട്ടിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം നടന്നത്. രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

തിരുപ്പതി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് റിസോർട്ടിലേക്ക് മാറ്റുകയായിരുന്നു. കടുത്ത ദൈവ വിശ്വാസികളായ ഇരുവരും വിവാഹം കഴിഞ്ഞ് ആദ്യം പോയതും തിരുപ്പതിയിലായിരുന്നു. വിവാഹത്തിന് മുമ്പും വിക്കിയും നയനും ഒന്നിച്ച് ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

nayantara