
സുബ്രഹ്മണ്യ സ്വാമിയുടെ ജന്മദിനമാണ് തമിഴ്നാട്ടിൽ വൈകാശി വിശാഖമായി ആചരിക്കുന്നത്. വളരെ പ്രാധാന്യമുള്ള ദിവസമായാണ് ആചാര്യന്മാർ ഇതിനെ കണക്കാക്കുന്നത്. ദുഷ്ടശക്തികളെ നിഗ്രഹിച്ച സുബ്രഹ്മണ്യ സ്വാമിയുടെ തേജസ് ഭൂമി മുഴുവൻ ഈ ദിവസത്തിൽ നിറയുമെന്നാണ് പറയുന്നത്. ഈ ദിവസം സുബ്രഹ്മണ്യ സ്വാമിയെ ഭജിച്ചുകൊണ്ട് ഉപവസിച്ചാൽ ധൈര്യം, വീര്യം, ആരോഗ്യം, ധനം, സമ്പത്ത് തുടങ്ങിയവ ലഭ്യമാകും. സുബ്രഹ്മണ്യ സ്വാമിയുടെ ജന്മദിനത്തിൽ ഭജിച്ചുകഴിഞ്ഞാൽ അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും ആചാര്യന്മാർ പറയുന്നു.
ഈ ദിവസം വ്രതമെടുക്കുകയാണെങ്കിൽ ശാപ, ദൃഷ്ടി ദോഷങ്ങളും മനസിലുള്ള ആശങ്കകളും വിഷമങ്ങളും മാറി ജീവിതം തേജസുള്ളതായി മാറും. ശരീരം ആരോഗ്യമുള്ളതായി മാറുമെന്നും ആചാര്യന്മാർ പറയുന്നു. ഈ വർഷം ജൂൺ 12ഞായറാഴ്ചയാണ് വൈകാശി വൈശാഖം. അതിനാൽ ശനിയാഴ്ച ഒരിക്കലെടുത്ത് ഞായറാഴ്ച പൂർണമായും ഉപവസിക്കുകയാണെങ്കിൽ ഫലം ലഭിക്കുന്നതാണ്. പൂർണമായും ഉപവസിക്കാൻ കഴിയാത്തവർക്ക് പഴങ്ങൾ മാത്രം കഴിച്ച് വ്രതം അനുഷ്ടിക്കാവുന്നതാണ്. അതോടൊപ്പം സുബ്രഹ്മണ്യ സ്വാമിയെ ഭജിച്ചുകൊണ്ട് ഷഡാക്ഷരി മന്ത്രം ജപിക്കുന്നതും വളരെ നല്ലതാണ്. അഭിഷേകപ്രിയനായ സുബ്രഹ്മണ്യ സ്വാമിക്ക് കരിക്ക്,നെയ്യ് അഭിഷേകം ചെയ്യുന്നത് നല്ലതാണ്. ഗണപതിയെ വന്ദിച്ചുകൊണ്ടുവേണം വ്രതം ആരംഭിക്കാൻ.