winners

കോ​ഴി​ക്കോ​ട്: കു​ട്ടി​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര ഫാ​ഷ​ൻ ഷോ​യി​ലേ​ക്ക് ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കോ​ഴി​ക്കോ​ട്ടു ​നി​ന്ന് ര​ണ്ടു വി​ദ്യാ​ർത്ഥിക​ൾ. ശ്രീ​ഗോ​കു​ലം പ​ബ്ലി​ക് സ്കൂ​ൾ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർത്ഥി ഡോ​ൺ​ലി​യും ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി ശീ​ത​ൾ രാ​ജ് പു​രോ​ഹി​തു​മാ​ണ് ഫാ​ഷ​ൻ റ​ൺ​വേ​യു​ടെ രാ​ജ്യാ​ന്ത​ര ഫാ​ഷ​ൻ ഷോ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കു​മ​ര​ക​ത്ത് സം​ഘ​ടി​പ്പി​ച്ച ഓ​ൾ ഇ​ന്ത്യ ജൂ​നി​യ​ർ മോ​ഡ​ൽ ഇ​ന്റ​ർ​നാ​ഷ​ണ​ൽ മത്സരത്തിൽ വിജയിച്ചതോടെയാണ് ഇവർ അർമേനിയയിൽ നടക്കുന്ന അന്താരാഷ്ട്രതല മത്സരത്തിലേക്ക് പോവുന്നത്. മു​പ്പ​ത് രാ​ജ്യ​ങ്ങ​ളി​ൽ​ നി​ന്നുള്ള മ​ത്സ​രാ​ർത്ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നുണ്ട്. സെ​ല​ക്‌ഷ​ൻ ട്ര​യ​ൽ​സി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഡോ​ൺ​ലി വി​ന്ന​റും പെ​ൺ​കു​ട്ടി​ക​ളി​ൽ ശീ​ത​ൾ ഫ​സ്റ്റ് റ​ണ്ണ​ർ​ അ​പ്പു​മാ​ണ്. ഡോ​ൺ​ലി​യും ശീ​ത​ളും കൊ​റി​യോ​ഗ്രാഫ​ർ മ​ൻ​സൂ​ർ മാ​യ​നാ​ടി​ന്റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. മാ​ങ്കാ​വ് സ്വ​ദേ​ശി​ക​ളാ​യ നി​ഖി​ൽ- സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഡോ​ൺ​ലി. കോ​ഴി​ക്കോ​ട് ജ​യി​ൽ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന മു​കേ​ഷ് രാ​ജ്പു​രോ​ഹി​തി​ന്റെയും രേ​ഖ രാ​ജ്പു​രോ​ഹി​തി​ന്റെ​യും മ​ക​ളാ​ണ് ശീ​ത​ൾ.