mask

കറുത്ത ഉടുപ്പിനും കറുത്ത മാസ്‌കിനുമൊന്നും വിലക്ക് ഏർപ്പെടുത്തുകയോ പടിക്കുപുറത്താക്കേണ്ടതോ ആയ കാര്യമില്ല. കൊവിഡിനെ തടയാൻ കറുത്ത മാസ്‌ക് തന്നെയാണ് മികച്ചതെന്ന് പറയുകയാണ് വിദഗ്ദ്ധർ. വളരെ സുഖകരവും സുഗമവുമായ മാസ്‌ക് ഡിസ്‌പോസിബിൾ ആയ കറുത്ത മാസ്‌ക് ആണ്. കറുത്ത മാസ്‌ക് വീടിനുള‌ളിലോ പുറത്തോ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കറുത്ത മാസ്‌കുകൾ ഇപ്പോൾ കമ്പനികൾ കൂടുതലായി ഉണ്ടാക്കിത്തുടങ്ങിയിട്ടുമുണ്ട്.

റെസ്‌റ്റോറെന്റുകൾ, ഓഫീസ് ജീവനക്കാർ,മറ്റ് തൊഴിലെടുക്കുന്നവർ എന്നിവർക്ക് കറുത്ത മാസ്‌ക് ധരിക്കുന്നത് ആരോഗ്യ രക്ഷയ്‌ക്കും ജോലിയുമായി ബന്ധപ്പെട്ടും അവർക്ക് വളരെ യോജിക്കും. കറുപ്പ് അല്ലെങ്കിൽ നീല നിറമുള‌ള മാസ്‌ക്കാണ് ഏവർക്കും മുഖത്തിനും സുരക്ഷയ്‌ക്കും നല്ലത്. എൻ 95 തരം മാസ്‌കാണ് ഏറ്റവും സുരക്ഷിതം. സ്വന്തം സുരക്ഷയ്‌ക്കൊപ്പം ചുറ്റുമുള‌ളവരുടെ സുരക്ഷയും കരുതുന്നവർ കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് സൗത്ത് ഫ്ളോറിഡ മ്യൂമ കോളേജ് ഓഫ് ബിസിനസ് സർവകലാശാല പ്രൊഫസർ സിഹാൻ കൊബാനോഗ്ളൂ നേതൃത്വം നൽകിയ സംഘം അഭിപ്രായപ്പെടുന്നു. 4500 പേരിൽ നടത്തിയ പരീക്ഷണത്തിൽ കറുപ്പ് അല്ലെങ്കിൽ വെള‌ള നിറത്തിലുള‌ള മാസ്‌കുകൾ ധരിച്ചവർ കൂടുതൽ സുരക്ഷിതരായും ഭംഗിയുള‌ളവരായും കാണപ്പെട്ടു. മാസ്ക്‌ ധരിച്ചാൽ മുഖം കാണാനാകില്ലെന്ന പൊതു പരാതിയുണ്ടെങ്കിലും കറുപ്പോ, വെളുപ്പോ നിറമുള‌ള മാസ്‌ക് ധരിച്ചവർ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതായി വ്യക്തമാകുന്നെന്നും പ്രൊഫസർ സിഹാൻ കൊബാനോഗ്ളൂ പറയുന്നു.