c

പാട്ന: നിയന്ത്രണം വിട്ട എസ്.യു.വി മറിഞ്ഞ് എട്ട് പേർ മരിച്ചു. ബീഹാറിലെ പൂർണ്യ ജില്ലയിൽ ഇന്നലെ വെളുപ്പിനെ മൂന്നോടെയാണ് സംഭവം നടന്നത്. രണ്ട് പേർക്ക് പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പ്രാദേശിക ഭരണഘൂടം അറിയിച്ചു. വിവാഹച്ചടങ്ങിൽ പങ്കെടുത്തതിന് ശേഷം കൃഷ്ണഗഞ്ചിലേക്ക് ഇന്നലെ പോവുകയായിരുന്നു കാർ യാത്രികർ. ഇതിനിടെ വണ്ടിയുടെ നിയന്ത്രണം നഷ്ടമായി. തുടർന്ന്, പൂർണ്യ - കൃഷ്ണഗഞ്ച് സംസ്ഥാന പാതയ്ക്ക് സമീപമുള്ള തോട്ടിലേക്ക് മറിഞ്ഞു. എട്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മരിച്ചവരെല്ലാം പുരുഷന്മാരാണ്.