astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ജൂൺ 12 - 1197 ഇടവം 29 ഞായറാഴ്ച . ( പുലർച്ചെ 2 മണി 4 മിനിറ്റ് 56 സെക്കന്റ് വരെ ചോതി ശേഷം രാത്രി 11 മണി 58 മിനിറ്റ് 5 സെക്കന്റ് വരെ വിശാഖം നക്ഷത്രം അതിന് ശേഷം അനിഴം നക്ഷത്രം ) ഏകദേശം ദിനം വിശാഖം നക്ഷത്രത്തിൽ.

അശ്വതി: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത അവസര നഷ്ടങ്ങള്‍ വരാനിടയുണ്ട്, മേലുദ്യോഗസ്ഥരില്‍ നിന്നും വിരോധമുണ്ടാകും, കുടുംബ ജീവിതം ഭദ്രമായിരിക്കില്ല.

ഭരണി: തൊഴില്‍ രംഗത്ത് പലവിധ പ്രയാസങ്ങള്‍ അനുഭവപ്പെടും, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, കാര്യപരാജയങ്ങള്‍ ഇവ വരാനിടയുണ്ട്, കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക.

കാര്‍ത്തിക: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും സാധിക്കും, കര്‍മ്മരംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകും, പ്രസിദ്ധി കൈവരിക്കും, പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് അതീവ ഗുണഫലങ്ങള, പുതിയ സംരംഭങ്ങള്‍ ആരംഭിക്കും.

രോഹിണി:‍ പൊതുവെ ഗുണദോഷ സമ്മിശ്രസ്ഥിതിയായിരിക്കും, ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും, ധനപരമായ നേട്ടങ്ങള്‍ ലഭിക്കും, കര്‍മ്മരംഗത്ത് പുതിയ മേഖലകള്‍ കണ്ടെത്തും, വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും.

മകയിരം:‍ സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് അപ്രതീക്ഷിത അപൂര്‍വ്വ അവസരം ലഭിക്കും, വിദേശത്തുള്ളവരുടെ സഹായ സഹകരണമുണ്ടാകും, കച്ചവടക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും.

തിരുവാതിര: സാമ്പത്തിക കാര്യങ്ങളില്‍ ചില പുരോഗതികള്‍ അനുഭവപ്പെടും, വിദേശ യാത്രയ്ക്കു ശ്രമിക്കുന്നവര്‍ അതിന്റെ നടപടിക്രമങ്ങള്‍ ശരിയായി പാലിക്കുന്നതിനു ശ്രദ്ധിക്കണം, പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്നായി മുന്നേറാന്‍ കഴിയും.

പുണര്‍തം: വിദ്യാര്‍ത്ഥികള്‍ തീവ്രപരിശ്രമം തന്നെ ചെയ്യേണ്ടതായി വരും, കച്ചവടക്കാര്‍ ശ്രദ്ധ പാലിക്കേണ്ടതുണ്ട്, ദേവാലയദർശനം അത്യാവശ്യം, പൊതുവെ കാര്യതടസങ്ങള്‍ ഉണ്ടാകാം.

പൂയം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി സാധിക്കും, നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ജോലിയില്‍ പല പുതിയ പരിഷ്‌കരണങ്ങൾ വരുത്തുന്നതിനു തയ്യാറാകും, അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്.

ആയില്യം: പുതിയ ആദായ മാര്‍ഗ്ഗങ്ങള്‍ നേടിയെടുക്കും, ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി കാണുന്നു, അവിചാരിതമായ രോഗദുരിതങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്.

മകം: ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ക്ക് ചില അബദ്ധങ്ങള്‍ സംഭവിക്കാവുന്നതാണ്, ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂല നടപടിക്രമങ്ങളെ നേരിടേണ്ടതായി വരാനിടയുണ്ട്, യാത്രാക്ലേശവും അലച്ചിലും ഉണ്ടാകാനുള്ള സാദ്ധ്യത.

പൂരം:‍ കര്‍മ്മ രംഗത്ത് വളരെ നേട്ടങ്ങള്‍ ഉണ്ടാകും, പ്രണയ കാര്യങ്ങളില്‍ അപ്രതീക്ഷിതമായ മുന്നേറ്റം, തൊഴില്‍ രംഗത്ത് ചില ഗുണങ്ങളൊക്കെ അനുഭവപ്പെടും, വളരെക്കാലമായി ചിന്തിക്കുന്ന ലക്ഷ്യങ്ങള്‍ പലതും സാധിക്കും.

ഉത്രം: വീട്ടമ്മമാര്‍ക്ക് പാഴ്‌ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനു സാദ്ധ്യത, വിവാഹ ആലോചനകളില്‍ ചില തടസ്സങ്ങള്‍ വരാം, വിദ്യാര്‍ത്ഥികള്‍ വളരെ സൂക്ഷ്മത പാലിച്ചില്ലെങ്കില്‍ ഉദ്ദേശിച്ച നേട്ടമുണ്ടാകില്ല, ഉദ്യോഗസ്ഥര്‍ക്ക് വിഷമകരമായ സ്ഥലം മാറ്റം ഉണ്ടാകും, ആരോഗ്യപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധ പാലിക്കേണ്ടത് ആവശ്യമാണ്.

അത്തം:‍ വീട്ടമ്മമാര്‍ക്ക് രോഗദുരിതങ്ങള്‍ ഉണ്ടായേക്കാം, ഉദ്യോഗസ്ഥരെ സംബന്ധിച്ച് മേലധികാരികളുടെ ശാസന, ശിക്ഷ, പ്രതികൂലമായ സ്ഥാനചലനങ്ങള്‍ ഇവയൊക്കെ ഉണ്ടാകുന്നതിനു സാദ്ധ്യത, അലച്ചില്‍, യാത്രാക്ലേശം, ഇച്ഛാഭംഗം ഇവയും ഉണ്ടാകാം.

ചിത്തിര: വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന പുരോഗതി നേടാനാകും, ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക, കുടുംബത്തില്‍ അസ്വസ്ഥതകളോ അസുഖങ്ങളോ വരാം, കാര്യതടസ്സങ്ങള്‍, ധനനഷ്ടങ്ങള്‍, തൊഴില്‍രംഗത്ത് വിവിധ പ്രശ്‌നങ്ങള്‍ ഇവ ഉണ്ടാകുന്നതിനു സാദ്ധ്യത.

ചോതി : ആരോഗ്യപരമായ പ്രയാസങ്ങള്‍ ഉണ്ടായേക്കാം, ഉദ്യോഗസ്ഥര്‍ ആലോചനക്കുറവും അശ്രദ്ധയും നിമിത്തം അബദ്ധങ്ങള്‍ സംഭവിക്കാതെ സൂക്ഷിക്കുക, അനുഭവഗുണങ്ങള്‍ നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ സംജാതമാകും.

വിശാഖം: അപ്രതീക്ഷിത തടസ്സങ്ങള്‍ പല കാര്യത്തിലും വന്നുചേരാം, കര്‍മ്മരംഗത്ത് നല്ല പുരോഗതി നേടുന്നതിനുള്ള അവസരമുണ്ടാകും, നൂതന സംരംഭങ്ങള്‍ തുടങ്ങും, വിദ്യാര്‍ത്ഥികള്‍ കഠിനശ്രമം നടത്തിയില്ലെങ്കില്‍ പരാജയ സാദ്ധ്യത കാണുന്നു.

അനിഴം: നിങ്ങളുടെ കഴിവിനനുസരിച്ച് ഉയര്‍ച്ച നേടുന്നതിന് ഇതുവരെ സാധിക്കില്ല, ദീര്‍ഘകാലമായി മനസ്സില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ പലതും സാദ്ധ്യമായിത്തീരും, ജീവിതവഴിയില്‍ അപൂര്‍വ്വമായ വഴിത്തിരിവിനും ഉയര്‍ച്ചകള്‍ക്കും സാദ്ധ്യതയുള്ള ഒരു ദിവസം.

കേട്ട: കാര്യത്തിലും നന്നായി ചിന്തിച്ച് ഉചിതമായി പ്രവര്‍ത്തിക്കണം, പ്രത്യേകിച്ച് പ്രണയ കാര്യങ്ങളില്‍, വിവാഹാലോചനകളില്‍ എല്ലാം നന്നായി ശ്രദ്ധിച്ചു മാത്രം മുന്നോട്ടു നീങ്ങുക, ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥാനചലനം, മറ്റു തൊഴില്‍ പ്രശ്‌നങ്ങള്‍ ഇവ ഉണ്ടാകാം.

മൂലം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടക്കുന്നതാണ്, തൊഴില്‍ രംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകും, ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്, നൂതന സംരംഭങ്ങള്‍ തുടങ്ങും, ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റം ലഭിക്കും.

പൂരാടം: നൂതന ഗൃഹോപകരണങ്ങളും വാഹനവും വന്നുചേരുന്നതാണ്, ആരോഗ്യകാര്യത്തില്‍ അതീവശ്രദ്ധ ഉണ്ടായിരിക്കുക, അവിചാരിതമായ രോഗവിഷമതകള്‍ക്കു സാദ്ധ്യത കാണുന്നുണ്ട്, എന്നാല്‍ അവയെ തരണം ചെയ്യാൻ സാധിക്കുന്നതാണ്.

ഉത്രാടം: സ്ഥാനക്കയറ്റവും ഉണ്ടാകുന്നതാണ്. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ സഹായം ലഭിക്കും, വിദേശതൊഴിലിനായി ശ്രമിക്കുന്നതിനിടയില്‍ ധനനഷ്ടമുണ്ടാകാതെ ശ്രദ്ധിയ്ക്കണം.

തിരുവോണം: കലാകാരന്മാര്‍ അബദ്ധങ്ങളില്‍പ്പെട്ടു പോകാതെ ശ്രദ്ധിക്കുക. ആരോഗ്യപരമായി ചില പ്രതിസന്ധികള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ ശ്രദ്ധിക്കുക.

അവിട്ടം: ജോലിയില്‍ ചില ഗുണകരമായ മാറ്റങ്ങളും ഉണ്ടാകും. പുതിയ വീടു വയ്ക്കാനുള്ള ശ്രമം തുടങ്ങി വയ്‌ക്കും, വിദ്യാര്‍ത്ഥികള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു മുന്നേറും. ഉദ്യോഗസ്ഥര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകാം.

ചതയം: വളരെ ഗുണകരമായ കാര്യങ്ങള്‍ പലതുമുണ്ടാകും. ധനപരമായ നേട്ടങ്ങള്‍ വന്നുചേരും. പരിശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തും. കര്‍മ്മരംഗത്ത് പുതിയ മേഖലയില്‍ പ്രവേശിക്കുന്നതിനു ശ്രമിക്കും. ഇതിലൂടെ പല ഗുണങ്ങളും ലഭിക്കുന്നതായി കാണുന്നു.

പൂരുരുട്ടാതി: അവിചാരിത തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള ശ്രമം പരാജയപ്പെട്ടേക്കാം. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനഃക്ലേശം ഇവ ഉണ്ടാകുന്നതിനു സാദ്ധ്യത. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടും.

ഉത്തൃട്ടാതി: അനാവശ്യ വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക. സുഹൃത്തുക്കളുമായി അകല്‍ച്ചയും വിരോധവും ഉണ്ടാകുന്നതിനുള്ള സാഹചര്യമുണ്ടാകാം. വാഹനമോടിക്കുന്നവര്‍ കൂടുതലായി ജാഗ്രത പാലിക്കേണ്ടതാണ്.

രേവതി: അന്യദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. ധനനഷ്ടങ്ങളും കടബാധ്യതയും വര്‍ദ്ധിക്കാതെ ശ്രദ്ധിക്കുക. വ്യാപാര രംഗത്തുള്ളവര്‍ അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പ്രശ്‌നങ്ങളുണ്ടാകാതെ സൂക്ഷിക്കുക.