
രണ്ടുപേർ തമ്മിൽ നല്ല ശാരീരികബന്ധമുണ്ടാകാൻ വേണ്ടത് എന്തെല്ലാമാണ്. പ്രധാനമായും വേണ്ടത് ഇരുവരും ആ മൂഡിലേക്ക് വരണമെന്നതാണ്. ലൈംഗികബന്ധത്തിനായി പങ്കാളിയെ കിടപ്പറയിൽ നുളളാനോ, ഉപദ്രവിക്കാനോ പാടില്ല. പങ്കാളിയുമായി ശാരീരിക ബന്ധം മികച്ചതാകാൻ വ്യായാമമുറകൾ പുരുഷന്മാർ പരിശീലിക്കണം. ഓരോരുത്തരും അവരുടെ ഇഷ്‌ടമായ പൊസിഷൻ മെച്ചപ്പെടുത്തുന്ന അഭ്യാസമുറകളാകണം പരിശീലിക്കേണ്ടത്.
ബന്ധപ്പെട്ടയുടൻ ശീഘ്രസ്‌ഘനമുണ്ടായി പുരുഷന്മാർ സ്‌ട്രെസിന് ഇടയാകാതിരിക്കാൻ ശാന്തമായ മനസോടെ ബന്ധത്തിലേക്ക് കടക്കുക. ഡോ. പാം സ്‌പർ ആണ് ഇക്കാര്യം പറയുന്നത്. മാത്രമല്ല ശാരീരിക ബന്ധത്തിന് നിർദ്ദിഷ്‌ട സമയത്തിന് മുൻപ് സ്വയംഭോഗം ചെയ്യുന്നതും നല്ലതാണ്. ഇത് അമിതോത്സാഹം തടയാനും ഏറെനേരം നീളുന്ന ശാരീരിക ബന്ധത്തിനൊടുവിൽ മികച്ച ബന്ധമുണ്ടാക്കാനും സഹായിക്കുന്നു. പങ്കാളിയുടെ ഇഷ്‌ടമറിഞ്ഞ് വ്യത്യസ്‌ത പൊസിഷൻ പരീക്ഷിക്കുന്നത് നല്ലതാണ്. ഒപ്പം ബാഹ്യകേളികൾക്ക് മതിയായ സമയമെടുത്ത് ശാരീരിക ബന്ധത്തിലേക്ക് കടക്കുന്ന തരത്തിൽ ശ്രദ്ധിച്ചാൽ നല്ല ലൈംഗികബന്ധം പുരുഷന് സാദ്ധ്യമാകും.