
ലക്നൗ: യു.പിയിൽ കഴിഞ്ഞ ദിവസം നടന്ന സമൂഹവിവാഹത്തിൽ വരണമാല്യം അണിഞ്ഞത് 12,000 ദമ്പതിമാർ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ
സാമൂഹിക് വിവാഹ് സ്‌കീമിന് കീഴിൽ സംസ്ഥാനത്തുടനീളമുള്ള 60 ജില്ലകളി
ൽ നിന്നുള്ളവരുടെ വിവാഹമാണ് നടന്നത്. ദരിദ്ര കുടുംബങ്ങളിലെ ആളുകളുടെ വിവാഹം നടത്താൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവാഹ ചടങ്ങിന്റെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. വരന്മാരുടെ കുടുംബങ്ങളെ മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരുമാണ് വേദിയിലേക്ക് സ്വാഗതം ചെയ്യുക. 17ന് മറ്റൊരു സമൂഹവിവാഹവും നടക്കുന്നുണ്ടെന്ന് യു.പി മന്ത്രി അസിം അരുൺ പറഞ്ഞു. അന്ന് 6,000-7,000 ദമ്പതികൾ വിവാഹിതരാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.