
തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ അഭിഭാഷകനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. അഡ്വ. ആർ. കൃഷ്ണരാജിനെതിരെയാണ് മത നിന്ദ ആരോപിച്ച് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്.
കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ അപകീർത്തിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിനാണ് കേസെടുത്തത്. കൃഷ്ണരാജിനെതിരെ 294 എ എന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. തൃശ്ശൂർ സ്വദേശിയായ അഭിഭാഷകൻ അനൂപ് വി.ആർ. നൽകിയ പരാതിയിലാണ് കേസെടുത്തത്. കൃഷ്ണരാജിന്റെ ഫേസ്‌ബുക്ക് ക്ക് പോസ്റ്റ് അടക്കം വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
മതചിഹ്നങ്ങളും വേഷവും ധരിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ ബസ് ഓടിച്ചുവെന്ന ഫോട്ടോയാണ് കൃഷ്ണരാജ് ഫേസ്‌ബുക്കിൽ പങ്കുവച്ചത്. സംഭവം വ്യാജമാണെന്ന് കെ.എസ്.ആർ.ടി.സി വിശദീകരിച്ചിരുന്നു.