v

ലക്നൗ: യു.പിയിൽ പ്രവാചക പരാമർശവുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ പ്രതി ചേർത്തവരുടെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി റിപ്പോർട്ട്. കാൺപൂരിലും സഹാരൻപൂരിലുമാണ് സംഭവം നടന്നത്. അനധികൃത നിർമ്മാണമെന്ന് ആരോപിച്ചാണ് കാൺപൂർ വികസന അതോറിറ്റി കെട്ടിടങ്ങൾ പൊളിച്ച് നീക്കിയത്.