
കുടംപുളി അസാധാരണ ആരോഗ്യഗുണങ്ങൾ അടങ്ങിയ കേരളത്തിന്റെ സ്വന്തം വിഭവമാണ്.
ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ എരിച്ചു കളഞ്ഞ് വിശപ്പിനെ നന്നായി നിയന്ത്രിക്കുന്ന ഫൈറ്റോകെമിക്കലുകൾ കുടംപുളിയിൽ ധാരാളമുണ്ട്. ശരീരഭാരം കുറയ്‌ക്കുന്നതിനുള്ള ഫൈറ്റോകെമിക്കലായ ഹൈഡ്രോക്‌സിസിട്രിക് ആസിഡും ഉയർന്ന അളവിലുള്ളതാണ് മറ്റൊരു പ്രധാനഗുണം.
ശരീരഭാരം കുറയ്‌ക്കുന്നതോടൊപ്പം ഹൃദയത്തെ സംരക്ഷിക്കുന്നതിലും മുന്നിൽ നിൽക്കുന്നു. ശരീര ഊർജ്ജം വർദ്ധിപ്പിക്കുകയും ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും കുടംപുളി സഹായിക്കുന്നു.
നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടി ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ച് പക്ഷാഘാതം, ഹൃദയാഘാതം എന്നിവ വരാനുള്ള സാദ്ധ്യതയും കുടംപുളി കുറയ്‌ക്കുന്നു. ദന്തരോഗങ്ങൾക്കും കരൾ സംബന്ധമായ അസുഖത്തിനും ഉദരരോഗങ്ങൾക്കുമെല്ലാം പ്രതിവിധിയായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് കുടംപുളി. ശരീരത്തിലെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ചീത്ത കൊളസ്‌ട്രോൾ കുറയ്‌ക്കാനും കുടംപുളി നല്ലതാണ്.