ukraine

കീവ് : യുക്രെയിനിൽ ദിവസവും ഇരുന്നൂറോളം സൈനികർ കൊല്ലപ്പെടുന്നതായി പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയുടെ ഉപദേഷ്ടാവ് മിഖൈലോ പൊഡൊലയാക്. ആയുധശേഖരം കുറയുകയാണെന്നും കൂടുതൽ ആയുധങ്ങൾ നൽകാൻ പാശ്ചാത്യ രാജ്യങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് മേഖലയിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.