india-football

കൊൽക്കത്ത: എ എഫ് സി കപ്പ് യോഗ്യതയ്ക്ക് ഒരു ചുവട് കൂടിയടുത്ത് ഇന്ത്യ. ഇന്ന് നടന്ന യോഗ്യതാ ഘട്ടത്തിലെ ഗ്രൂപ്പ് റൗണ്ട് മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പിലെ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തി. ഇനി ഹോംഗ്കോംഗിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് യോഗ്യത ലഭിക്കും. നിലവിൽ ഗ്രൂപ്പ് ഡിയിൽ രണ്ട് മത്സരങ്ങളിൽ നിന്നായി ഇന്ത്യക്കും ഹോംഗ് കോംഗിനും ആറ് പോയിന്റുകൾ വീതമുണ്ട്. ഗ്രൂപ്പിൽ ഒന്നാമത് എത്തുന്ന ടീമിനാകും യോഗ്യത ലഭിക്കുക.

ഇന്നത്തെ മത്സരത്തിൽ 85ാം മിനിട്ട് വരെ ഇരുടീമുകൾക്കും ഗോളുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. റെഗുലേഷൻ സമയത്തിന്റെ അവസാന അഞ്ച് മിനിട്ടുകളിലാണ് മൂന്ന് ഗോളുകളും പിറന്നത്. 86ാം മിനിട്ടിൽ ഒരു ഡയറക്ട് ഫ്രീകിക്ക് ഗോളിലൂടെ ക്യാപ്ടൻ സുനിൽ ഛെത്രി ഇന്ത്യയെ മുന്നിലെത്തിച്ചെങ്കിലും രണ്ട് മിനിട്ടുകൾക്ക് ശേഷം അഫ്ഗാനിസ്ഥാന് വേണ്ടി ഹരൂൺ അമീരി സമനില ഗോൾ കണ്ടെത്തി. എന്നാൽ സുനിൽ ഛെത്രിക്ക് പകരം കളത്തിലെത്തിയ മലയാളി താരം സഹൽ അബ്ദുൾ സമദ് രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിട്ടിൽ തന്നെ ഇന്ത്യയുടെ വിജയഗോൾ നേടി.

85’ GOOAAALLL!!

The captain @chetrisunil11 scores from the free kick spot outside the box, he shoots straight into the right corner of the net!

AFG 0️⃣-1️⃣ IND #AFGIND ⚔️ #ACQ2023 🏆 #BlueTigers 🐯 #BackTheBlue 💙 #IndianFootballpic.twitter.com/Nzo9LPnHwY

— Indian Football Team (@IndianFootball) June 11, 2022

ഇന്ത്യയുടെ രണ്ട് ഗോളിലും മറ്റൊരു താരം മലയാളി താരമായ ആഷിക്ക് കുരുണിയന്റെ മികവ് തെളിഞ്ഞ് നിന്നിരുന്നു. സുനിൽ ഛെത്രിയുടെ ഗോളിന് വഴിയൊരുക്കിയത് ആഷിക്ക് മദ്ധ്യനിരയിൽ നടത്തിയ മുന്നേറ്റമായിരുന്നു. ആഷിക്കിനെ ഫൗൾ ചെയ്തതിന് അഫ്ഗാനിസ്ഥാനെതിരെ വിധിച്ച ഫ്രീകിക്കിൽ നിന്നുമാണ് ഛെത്രി ഇന്ത്യക്ക് ആദ്യ ലീഡ് നേടിക്കൊടുത്തത്. സഹലിന്റെ രണ്ടാം ഗോളിലേക്ക് വഴിതിരിച്ച അസിസ്റ്റും ആഷിക്കിന്റെ വകയായിരുന്നു.

90+2’ GOOOOALLL!!

Sahal scores just at the stroke of full time from Ashique’s low cross inside the box!

AFG 1️⃣-2️⃣ IND #AFGIND ⚔️ #ACQ2023 🏆 #BlueTigers 🐯 #BackTheBlue 💙 #IndianFootballpic.twitter.com/4i4lXHtzwp

— Indian Football Team (@IndianFootball) June 11, 2022

കഴിഞ്ഞ ദിവസം ഇതേ വേദിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ കംബോഡിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയിരുന്നു. ഇന്നത്തെ ജയത്തോടെ യോഗ്യതാറൗണ്ട് ഗ്രൂപ്പ് ഡിയിൽ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്തുള്ള ഹോംഗ്കോംഗിനും ആറ് പോയിന്റ് മാത്രമാണുള്ളത് എങ്കിലും ഗോൾ ശരാശരിയിൽ ഇന്ത്യയെക്കാളും മുന്നിലാണ് ഹോംഗ് കോംഗ്.