kk

ഗർഭനിരോധനത്തിനും ലൈംഗിക രോഗങ്ങൾ ചെറുക്കുന്നതിനും ലോകത്ത് കൂടുതലായി ഉപയോഗിച്ചുവരുന്ന മാർഗമാണ് ഗർഭ നിരോധന ഉറകൾ. പലയിടത്തും കൈയിലൊതുങ്ങാവുന്ന നിരക്കിൽ ഇവ വാങ്ങാൻ കഴിയും. മിക്ക രാജ്യങ്ങളിലും ആരോഗ്യ വകുപ്പ് മുഖേന സൗജന്യമായി വിതരണം ചെയ്യാറുമുണ്ട്. എന്നാൽ എല്ലാ രാജ്യങ്ങളിലെയും സ്ഥിതി അതല്ല.

ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഗർഭച്ഛിദ്രം നിരോധിച്ചിട്ടുണ്ട്. അതിനാൽ ഗർഭനിരോധനത്തിനുള്ള മരുന്നുകൾക്കും കോണ്ടത്തിനും വൻവിലയാണ്. ഒരു പാക്കറ്റ് കോണ്ടത്തിന് 60000 രൂപ വരെയാണ് ഇവർക്ക് ചെലവാക്കേണ്ടി വരുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ വിലയൊന്നും കോണ്ടം വാങ്ങുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നില്ല. കടകൾക്ക് മുന്നിൽ കോണ്ടം വാങ്ങാൻ വൻതിരക്ക് തന്നെയാണ് എപ്പോഴും

ശക്തമായ ഗർഭച്ഛിദ്ര നിയമം നിലനിൽക്കുന്നതിനാൽ മെഡിക്കൽ ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും ഗർഭനിരോധന സാമഗ്രികൾക്ക് നല്ല ഡിമാൻഡാണ്. ആവശ്യം കൂടുന്നതിന് അനുസരിച്ച് വിലയും കൂട്ടിയാണ് വില്പന.

അത്യാവശ്യക്കാർക്ക് കരിഞ്ചന്തയിൽ നിന്നും കോണ്ടം ലഭിക്കും. എന്നാൽ സാധാരണ വിലയിൽ നിന്ന് രണ്ടിരട്ടിയോ മൂന്നിരട്ടിയോ വില നൽകണം. എന്നു പറഞ്ഞാൽ ഒരു പാക്കറ്റ് കോണ്ടം വാങ്ങുന്നതിന് കിഡ്നി വിൽക്കേണ്ടി വരുമെവന്ന് അർത്ഥം.

ഐക്യരാഷ്ട്ര സഭയുടെ 2015ലെ ലോക ജനസംഖ്യാ റിപ്പോർട്ട് അനുസരിച്ച് ലാറ്റിൻ അമേരിക്കയിൽ ഏറ്റവും ഉയർന്ന ടീനേജ് പ്രഗ്‌നൻസി രേഖപ്പെടുത്തിയിരിക്കുന്ന രാജ്യമാണ് വെനസ്വേല. അയൽ രാജ്യങ്ങളിൽ ഈ നിരക്കിൽ മാറ്റം ഉണ്ടായെങ്കിലും വെനസ്വേലയിൽ തത്‌സ്ഥിതി തുടരുകയാണ്. ലഭ്യതക്കുറവും അമിത വിലയും കാരണം ഗർഭ നിരോധന ഉറകൾ കിട്ടാതായതിനാൽ എച്ച്.ഐ.വി ഉൾപ്പെടെയുള്ള ലൈംഗിക രോഗങ്ങളും വർദ്ധിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്.