joy

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ കറുപ്പ് നിറത്തിന് വിലക്കുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പരിഹാസ പോസ്‌റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്‌സ് പറഞ്ഞതിനെ ഹാസ്യാത്മകമായി മാറ്റി ഇപ്പോൾ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് കറുപ്പെന്ന് ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചു. തനിക്ക് കറുപ്പ് ധരിക്കാൻ പേടിയില്ലെന്നും ജോയ് മാത്യു പറയുന്നു.

ഷേർലക്ക് ഹോസ് പുസ്‌തകം കൈയിലേന്തിയ ചിത്രം പങ്കുവച്ചാണ് ജോയ് മാത്യു ഇങ്ങനെ അഭിപ്രായപ്പെട്ടത്. കറുപ്പ് ധരിക്കാൻ പേടിയില്ല, കാരണം കൈയിലുള‌ളത് ഷേർലക്ക് ഹോംസാണ് പൊലീസിനെക്കൊണ്ട് ക്ഷ വരപ്പിക്കുന്ന ആളാണ് കക്ഷിയെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:

മതം മനുഷ്യനെ മയക്കുന്ന കറുപ്പ് ആണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പ മാർക്സ് !
സത്യത്തിൽ കമ്മ്യൂണിസത്തെ മയക്കുന്ന
മദമാണ് ഇപ്പോൾ കറുപ്പ്
അതിനാൽ ഞാൻ ഫുൾ കറുപ്പിലാണ്
കറുപ്പ് എനിക്കത്രമേൽ ഇഷ്ടം .
അത് ധരിക്കാനോ തരിമ്പും പേടിയുമില്ല .
കാരണം കയ്യിൽ സാക്ഷാൽ ഷെർലക് ഹോംസാണ് .
പോലീസുകാരെക്കൊണ്ട് 'ക്ഷ'
വരപ്പിക്കുന്ന ആളാണ് കക്ഷി.
ഞമ്മളെ സ്വന്തം ആള്.