satheesan-pinarayi

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.‌ഡി സതീശൻ. മുഖ്യമന്ത്രി ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

'മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് പിണറായി വിജയൻ. മുഖ്യമന്ത്രി ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നുകയാണ്. ഇങ്ങനെയെങ്കിൽ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് ജനങ്ങൾക്ക് നല്ലത്. ഇത് ഹിറ്റ്‌ലറുടെ കേരളമാണോ. സാംസ്‌കാരിക നായകർ എവിടെപ്പോയി. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും കറുപ്പാണ്.

എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾ അനങ്ങുന്നില്ല. എന്തുകൊണ്ട് ഷാജ് കിരണിനെ ചോദ്യം ചെയ്യുന്നില്ല ബിലീവേഴ്‌സ് ചർച്ചുമായി സർക്കാരിന് ബന്ധമുണ്ട്. ഭയം കൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി തോന്നുന്നത്. ആരെയും ഭയമില്ലെന്ന് പറ‌ഞ്ഞ മുഖ്യമന്ത്രിക്ക് എല്ലാത്തിനെയും ഭയമാണ്'- വി.ഡി സതീശൻ പറഞ്ഞു.

അതേസമയം, മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ സുരക്ഷ ഒരുക്കിയിട്ടും മുഖ്യമന്ത്രിയ്ക്ക് നേരെ ബി.ജെ.പി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പുതിയ സെൻട്രൽ ജയിലിന്റെ ഉദ്ഘാടനത്തിനായി തവനൂരിലേക്ക് പോകവേ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കുന്ദംകുളത്ത് വച്ചാണ് ബി ജെ പി പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.