
വിവാഹം കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്കിപ്പുറം വിഗ്നേഷിനൊപ്പം ജന്മനാട്ടിലെത്തി ലേഡി സൂപ്പർസ്റ്റാർ നയൻതാര. ഇന്ന് ഉച്ചയോടെയാണ് താരദമ്പതികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
നയൻതാരയുടെ പിതാവിന് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ അമ്മയ്ക്കും സാധിച്ചിരുന്നില്ല. മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാനാണ് ദമ്പതികൾ കേരളത്തിലെത്തിയത്.
#Nayanthara and @VigneshShivN are in Kerala now❤️ pic.twitter.com/Qc9jV6FQx9
— Lady Superstar Nayanthara (@NayanXOXO) June 12, 2022
വിമാനത്താവളത്തിൽ നിന്നുള്ള നവദമ്പതികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കറുത്ത വേഷത്തിലാണ് വിഗ്നേഷ് എത്തിയത്. ഓറഞ്ച് ചുരിദാറാണ് നയൻതാര ധരിച്ചത്. ഇവർ എത്ര ദിവസം കേരളത്തിലുണ്ടാകുമെന്നോ എവിടെയൊക്കെ പോകുമെന്നോ വ്യക്തമല്ല.