cash

സൗത്ത് കരോലിന: ലോട്ടറി അടിക്കുന്നതൊക്കെ ഭാഗ്യമായാണ് ആളുകൾ കാണുന്നത്. പതിനായിരക്കണക്കിന് ആളുകൾ എടുക്കുന്ന ലോട്ടറിയിൽ ബംബർ അടിക്കുന്നത് വലിയ കാര്യം തന്നെയാണ്. സൗത്ത് കരോലിനയിലെ ഒരു യുവതിയെ ഭാഗ്യം കടാക്ഷിച്ചത് ഒന്നല്ല, രണ്ട് തവണയാണ്.

2020-ൽ 1.9 കോടിയുടെ ജാക്ക്‌പോട്ട് ഇവർ വി‌ജയിച്ചു. കഴിഞ്ഞ ആഴ്ച ഇതേ കടയിൽ നിന്ന് വാങ്ങിയ ടിക്കറ്റിന് വീണ്ടും ഇവർ സമ്മാനാർഹയായി. ഇത്തവണ കിട്ടിയത് 1.5 കോടി.

money

കൊളംബിയ നഗരത്തിലെ സ്പ്രിംഗ് വാലി കൺവീനിയൻസ് സ്‌റ്റോറിൽ നിന്നാണ് "20എക്‌സ് ദി മണി" എന്ന സ്‌ക്രാച്ച്-ഒഫ് ടിക്കറ്റ് യുവതി വാങ്ങിയത്. ഇത്തവണ ഒരു വീട് വാങ്ങാൻ പോകുന്നുവെന്നാണ് ലോട്ടറിയടിച്ച ശേഷം യുവതി പറഞ്ഞത്.

ഇത് പോലെ പലപ്പോഴും അപ്രതീക്ഷിതമായിട്ടാവും ഭാഗ്യം തേടിയെത്തുക. കഴിഞ്ഞ മാസം പാൽ മേടിക്കാൻ പോയ യുവാവ് വെറുതെയെടുത്ത ടിക്കറ്റിന് അടിച്ചത് 15 കോടി രൂപയാണ്.