d-philip

തിരുവനന്തപുരം: ചലച്ചിത്ര, സീരിയൽ, നാടക നടൻ ഡി ഫിലിപ്പ് (79) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് ഫിലിപ്പ് സിനിമയിലെത്തിയത്.

കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെയും കെ പി എ സി നാടക സമിതികളിലെയും നടനായിരുന്നു. പഴശ്ശിരാജ, കോട്ടയം കുഞ്ഞച്ചൻ, വെട്ടം തുടങ്ങി അൻപതോളം ചിത്രങ്ങളിലും ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. തിരുവല്ല സ്വദേശിയാണ് ഡി ഫിലിപ്പ്. വിദേശത്തുള്ള മകൻ എത്തിയശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ.