കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹൻ സംവിധാനം ചെയ്ത ചിത്രമാണ് 'കൊച്ചാൾ'. ഷൈൻ ടോം ചാക്കോ, മുരളിഗോപി, ഇന്ദ്രൻസ്, വിജയരാഘവൻ, രഞ്ജിപണിക്കർ, ശബരീഷ് വർമ്മ,ഗോകുലൻ, കൊച്ചുപ്രേമൻ, ചെമ്പിൽ അശോകൻ, അരുൺ പുനലൂർ, ലിമു ശങ്കർ, ചൈതന്യ പ്രതാപ്, ശ്രീലക്ഷ്മി, ആര്യ സലി, അഞ്ജലി നായർ, നീന കുറുപ്പ്, സേതുലക്ഷ്മി, സീനത്ത്, എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മിഥുൻ,പ്രജിത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സിയാറ ടാക്കീസിന്റെ ബാനറിൽ ദീപ് നാഗ്ഡയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇപ്പോഴിതാ 'കൊച്ചാൾ' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ഷെെൻ ടോം ചാക്കോ. ചിത്രം കണ്ടവർ മികച്ച അഭിപ്രായമാണ് പറയുന്നതെന്ന് താരം പറഞ്ഞു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷെെനിന്റെ പ്രതികരണം. തന്റെ ഇന്റവ്യൂവിന് വരുന്ന കമന്റുകളെപ്പറ്റിയും താരം പ്രതികരിച്ചു.

'ഞാൻ ഒക്കെ എന്താണ് അടിക്കുന്നതെന്നാണ് ആൾക്കാർക്ക് അറിയേണ്ടത്. എന്താണ് ഇപ്പോൾ നാട്ടിൽ അടിക്കാൻ കിട്ടാത്തത്. എല്ലാരും അടിക്കണ സാധനം തന്നെയാണ് നമ്മളും അടിക്കുന്നത്. ചിലപ്പോൾ ക്വാളിറ്റിയുള്ളത് കിട്ടും, ചിലപ്പോൾ ക്വാളിറ്റിയില്ലാത്തത് കിട്ടും. ഇവിടെ ഡ്രഗ്‌സ് ഒക്കെ ഉപയോഗിക്കുന്നവരെ പിടിച്ച് വിരട്ടുന്നു. ഇതൊക്കെ വിൽക്കുന്നവരെയാണ് പിടിക്കേണ്ടത്. പിള്ളേർക്ക് ഇതൊക്കെ എങ്ങനെ കിട്ടുന്നു എന്നാണ് അന്വേഷിക്കേണ്ടത്.
ധ്യാനും അജു വർഗീസുമൊക്കെ സ്‌പോട്ടിലാണ് കൗണ്ടറടിക്കുന്നത്. ഇവരുടെ ഒക്കെ വീഡിയോ വെെറലാവുന്നതിന്റെ കാര്യം ഇതാണ്. ലെെംഗികതയിൽ മാത്രമേ ആൺ - പെൺ വ്യത്യാസം ഒക്കെ ഉള്ളു. എല്ലാവരും കറക്റ്റായിട്ട് ഒരു ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം. അതിന്റെ ഫ്രസ്‌ട്രേഷൻ ഉണ്ട് പലർക്കും. വികലമായ ചിന്തകളിലൂടെയാണ് ഇതൊക്കെ അറിയുന്നത്. സെക്‌സ് എഡ്യൂക്കേഷൻ കൃത്യമായി നടപ്പിലാക്കണം. സയൻസ്, സോഷ്യൽ എന്നൊക്കെപ്പോലെ ഇതും ഒരു വിഭാഗമാക്കണം'- ഷെെൻ ടോം പറഞ്ഞു.
വിശദമായ അഭിമുഖം കാണാം...