ഒരുകാലത്ത് ചലച്ചിത്ര ലോകത്ത് തിളങ്ങി നിന്ന താരമാണ് വിധുബാല. ജയൻ അടക്കമുള്ള സൂപ്പർസ്റ്റാറുകളുടെ കൂടെയൊക്കെ അഭിനയിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടോളം മാത്രമേ സിനിമയിൽ നിറഞ്ഞുനിന്നുള്ളുവെങ്കിലും മലയാളികൾക്ക് മറക്കാനാവാത്ത ഒരുപാട് നല്ല കഥാപാത്രങ്ങളെ അവർ സമ്മാനിച്ചിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നിന്ന് പടിയിറങ്ങിയ വിധുബാല ഒരിടവേളയ്ക്ക് ശേഷം ടെലിവിഷൻ പരിപാടിയിലൂടെയും മലയാളികൾക്ക് മുന്നിലെത്തി.

vidhubala

'പലർക്കും അറിയാത്തൊരു സത്യമുണ്ട്. ജയൻ ആദ്യമായി അഭിനയിച്ചത് എന്റെ കൂടെയാണ്. ആ പടം പുറത്തുവന്നിട്ടില്ല. അതിൽ ജയൻ ഡ്രാക്കുളയായിട്ടാണ് അഭിനയിച്ചത്. അന്ന് കൃഷ്ണൻ നായരായിരുന്നു, ജയനല്ല. എന്റെ അവസാനത്തെ പടം ജയന്റെ കൂടെയായിരുന്നു. വളരെ സ്ട്രിക്ട് ലൈഫായിരുന്നു. ചീത്ത സ്വഭാവമായിട്ടൊന്നുമില്ലാത്ത മനുഷ്യനായിരുന്നു."-വിധു ബാല പറഞ്ഞു.

കമലഹാസനിൽ താൻ കണ്ട ഏറ്റവും നല്ല സ്വഭാവത്തെക്കുറിച്ചും നടി വെളിപ്പെടുത്തി. ' ഞാൻ കണ്ടിടത്തോളമുള്ള ആൾക്കാരിൽ ഇത്രയും ഡെഡിക്കേറ്റഡായിട്ടുള്ളയാൾ വേറെയില്ല. സിനിമയെ ഇത്രയധികം സ്‌നേഹിക്കുകയും, അതിനോടുള്ള അഭിനിവേശവുമൊക്കെ അൺബിലീവബിളാണ്.'- അവർ വ്യക്തമാക്കി.


സിനിമയിൽ ആരും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിധുബാല പറയുന്നു.'എല്ലാ ആൾക്കാരും മാന്യമായിട്ടാണ് എന്നോട് പെരുമാറിയത്. ഈ ഫീൽഡിൽ മോശമായിട്ടൊന്നും ഞാൻ കണ്ടിട്ടില്ല. അന്നില്ല. ഇന്നത്തെ കാര്യം എനിക്കറിയില്ല. അന്ന് എല്ലാവരും കുടുംബം പോലെയായിരുന്നു. നമുക്ക് ചീത്തയാകണമെന്നുണ്ടെങ്കിൽ ചീത്തയാകാം. സത്യസന്ധമായിട്ട് പറയുകയാ ഒരാളും ഒരു നടിയോടും മോശമായിട്ട് പെരുമാറുന്നത് ഞാൻ കണ്ടിട്ടില്ല.'- അവർ വ്യക്തമാക്കി.