yours-tomorrow-

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ജൂൺ 13 - 1197 ഇടവം 30 തിങ്കളാഴ്ച ( രാത്രി 9 മണി 23 മിനിറ്റ് 50 സെക്കന്റ് വരെ അനിഴം ശേഷം രാത്രി 11 മണി 58 മിനിറ്റ് 5 സെക്കന്റ് വരെ തൃക്കേട്ട നക്ഷത്രം )


അശ്വതി: ഉന്നതരില്‍നിന്നും വിഷമകരമായ പ്രവര്‍ത്തികള്‍, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങള്‍, അനിയന്ത്രിതമായ ചെലവുകള്‍ വിഷമിപ്പിക്കും.

ഭരണി: സ്ത്രീകളെ വിശ്വസിക്കരുത്, മനസമാധാനം നഷ്ടപെടും, ധനനഷ്ടം, കോപം നിയന്ത്രിക്കണം, രോഗങ്ങള്‍കൊണ്ടുള്ള ധനചിലവ്, ദാമ്പത്യസുഖക്കുറവ്, ശത്രുദോഷം.

കാര്‍ത്തിക: എല്ലാകാര്യത്തിലും ഉള്ള ആവേശം കുറയ്ക്കുക, ദാനകര്‍മ്മങ്ങള്‍ നടത്തും , ഉല്ലാസവാനായി കാണപ്പെടും,നല്ല ശുഭാപ്തി വിശ്വാസം കാണും.


രോഹിണി: തൊഴില്‍ മേഖല ഉഷാറാകും, മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ സമാധാനവും സന്തോഷവും അനുഭവപ്പെടും, എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍, മറ്റുള്ളവരോട് പ്രീതികരമായ രീതിയില്‍ പെരുമാറും.


മകയിരം: കുടുംബ സുഖം, പങ്കാളിയുടെ ഇഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കും, സ്ത്രീകള്‍ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ഭാര്യാഗുണം, ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങള്‍.


തിരുവാതിര: പ്രാര്‍ത്ഥനക്ക് ഫലം കിട്ടും, നഷ്ടപെട്ടെന്നു കരുതിയ രേഖകള്‍ തിരികെ ലഭിക്കും, സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി,യാത്ര കൊണ്ട് ഗുണം, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല.

പുണര്‍തം: സുഖാനുഭവങ്ങള്‍, ദീര്‍ഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കും, ജോലി ഭാരം അധികരിക്കും, ഉദേശസാഫല്യം കിട്ടും, ബിസിനസില്‍ നേട്ടം.


പൂയം: വ്യാപാര സംരംഭത്തില്‍ കൂടി നേട്ടം ഉണ്ടാകും, ജനപ്രീതിയും അംഗീകാരവും, ഔദ്യോഗിക രംഗത്ത് ഉന്നതിയുണ്ടാകും, അന്യരെ സഹായിക്കാന്‍ ഉള്ള മനസുണ്ടാകും, സാംസ്കാര സമ്പന്നമായി പെരുമാറും.


ആയില്യം: പങ്കാളി മൂലം സുഖവും സമാധാനവും, കുടുംബത്തില്‍ സമാധാനം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, പുതിയ ഉന്മേഷം ഉല്ലാസകരമായ അനുഭവങ്ങള്‍.

മകം: ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല,രോഗശാന്തി, കുടുംബാങ്ങള്‍ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെ നോക്കണം.

പൂരം: പരാശ്രയശീലം,വിഷയാസക്തി,ആരോടും ശത്രുത, മറ്റുള്ളവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്, ദൂരയാത്രാക്ലേശം.

ഉത്രം: സ്ത്രീകള്‍ക്ക് ക്ഷമയില്ലായ്മയും പൗരുഷവും കൂടിയിരിക്കും,സഞ്ചാരപ്രിയരായിരിക്കും സ്ത്രീകളില്‍ കാണിക്കുന്ന അതിയായ താല്പര്യം മനപ്രയാസം ഉണ്ടാക്കും.


അത്തം: സ്ത്രീകളെ വിശ്വാസപൂര്‍വ്വം ഒന്നും ഏല്പിക്കരുത്, സമയത്തിനു ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങൾ, ആഗ്രഹത്തിന് വിപരീതമായി കുടുംബാങ്ങള്‍ പെരുമാറും,ദാമ്പത്യ സുഖക്കുറവനുഭപ്പെടും.

ചിത്തിര: സ്ത്രീകള്‍ മുഖേനെ ചതിയും അപമാനവും, പണം കടം വാങ്ങിക്കേണ്ടി വരും, ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതൽ, പ്രയാസങ്ങള്‍, കുടുംബകലഹം, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, സഹോദരില്‍നിന്നും പ്രയാസങ്ങൾ.

ചോതി: വൈകുന്നേരങ്ങളില്‍ അപരിചിതരുമായി പാര്‍ട്ടി കൂടരുത്, അസമയത്തുള്ള യാത്രയും മറ്റും ഒഴിവാക്കുക, ജാമ്യം നില്‍ക്കുന്നത് മൂലം വിഷമതകള്‍, വാക്കുതര്‍ക്കം, വ്യവഹാരത്തില്‍ പരാജയ ഭീതി.

വിശാഖം: ആത്മീയ ചിന്താഗതികള്‍ ഉണ്ടാകും, മറ്റുള്ളവരെ വശീകരിക്കാനും കാര്യങ്ങള്‍ അനുകൂലമാക്കാനും പെട്ടെന്ന് സാധിക്കും, സന്തോഷപ്രദമായ സമയം,ഉല്ലാസ യാത്രകള്‍ ,ചിലവിനേക്കാള്‍ വരവ്.

അനിഴം: മന:പ്രയാസങ്ങള്‍ക്ക് കുറവനുഭപ്പെടും, ധനപ്രാപ്തി, ശത്രുജയം, വിദേശജോലി,കുടുംബത്തില്‍ സമാധാനം,വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവേ നല്ല സമയം.

തൃക്കേട്ട: പ്രതീക്ഷിച്ചിരിക്കുന്ന അംഗീകാരം കിട്ടും, ധനലാഭം, പ്രയാസം എന്ന് കരുതിയ സംഗതികള്‍ നിഷ്പ്രയാസം സാധിക്കും, ഇതുവരെ ഉണ്ടായിരുന്ന സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കുറവ് വരാം, വാക്സാമാര്‍ത്ഥ്യം കാണിക്കും.

മൂലം: അനുകൂലമായ സന്ദേശങ്ങള്‍ ലഭിക്കും,സന്താന ഗുണം, ക്രയവിക്രയങ്ങള്‍ നടത്തും, രോഗങ്ങള്‍ക്ക് ശാന്തി കിട്ടും,എഴുത്തുകാര്‍ക്ക് പേരും പെരുമയും കിട്ടും.

പൂരാടം: ആത്മവിശ്വാസം പ്രകടിപ്പിക്കും, വ്യവഹാരങ്ങളില്‍ വിജയം, പരിശ്രമങ്ങൾ വിജയിക്കും,
ധനലാഭം, ജോലിസ്ഥലത്ത് അനുകൂലമായ മാറ്റം, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ വിജയം.

ഉത്രാടം: ആഗ്രഹങ്ങള്‍ നിറവേറും,ദാമ്പത്യം സമധാനപൂര്‍ണ്ണം, ആരോഗ്യം മെച്ചപ്പെടും, കലാകാരന്മാര്‍ക്ക് പുതിയ അവസരങ്ങള്‍, ‍ ആഢംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും.

തിരുവോണം: പ്രണയ കാര്യങ്ങളില്‍ തീരുമാനം,സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്, മറ്റുള്ളവര്‍ക്ക് സ്വാന്തനമാകുന്ന രീതിയില്‍ സഹായങ്ങളും മറ്റും ചെയ്യും,മനസുഖം കിട്ടും.

അവിട്ടം: ഗാംഭീരം പ്രകടിപ്പിക്കും, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, ഉല്ലാസകരമായ അനുഭവങ്ങള്‍ , സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും.

ചതയം: ധനാഗമാത്തിനു അനുകൂലമായ സാഹചര്യങ്ങള്‍, ജനപ്രീതിയും അംഗീകാരവും, ഭാഗ്യം എപ്പോഴും ഉള്ളവര്‍, സല്‍സന്താനയോഗം, എല്ലാവരോടും സൗമ്യമായി പെരുമാറുകയും സംസാരിക്കുകയും ചെയ്യും, നല്ല സഹകരണ മനോഭാവം ഉണ്ടാകും.

പൂരുരുട്ടാതി: പൊതുവേ അലസരും മടിയരും ആയിരിക്കും, പണ സംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും,കുടുംബവീട് വീതം വയ്ക്കുന്നത് സംബന്ധമായ തര്‍ക്കങ്ങൾ നടക്കും.

ഉത്രട്ടാതി: ഗുണാനുഭവങ്ങള്‍ ധാരാളമായി ലഭിച്ചാലും അതിനിടയില്‍ സംഭവിക്കുന്ന അവസ്ഥയെ അതിജീവിക്കാന്‍ പ്രയാസപ്പെടും, ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം.

രേവതി: ജോലി നഷ്ടം സംഭവിക്കാം, കുടുംബത്തില്‍ കലഹങ്ങള്‍, സ്ത്രീകള്‍ മൂലം ദുഃഖം, താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും, ദാമ്പത്യ ജീവിതത്തിൽ വിഷമതകള്‍, അനാവശ്യമായി പണം ചെലവാകും, ശത്രു വർദ്ധനയുണ്ടാകും.