
സ്ത്രീകളാണോ പുരുഷന്മാരാണോ കൂടുതൽ സീക്രട്ടുകൾ സൂക്ഷിക്കുന്നത്? ഇക്കാര്യത്തിൽ രണ്ട് അഭിപ്രായമാണ് നമ്മുടെ സമൂഹത്തിലുള്ളത്. ചില സന്ദർഭങ്ങളിൽ മിക്ക പുരുഷന്മാരും രഹസ്യമായി വയ്ക്കാനാഗ്രഹിക്കുന്ന കുറച്ച് കാര്യങ്ങളുണ്ട്.
'എനിക്ക് അത് ചെയ്യാൻ കോൺഫിഡൻസില്ല' എന്ന് മിക്ക സ്ത്രീകളും പറയാറുണ്ട്. എന്നാൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ ഇത് വലുതായി പറയാറില്ല. കോൺഫിഡൻസില്ല എന്ന് പറയുന്നത് നാണക്കേടായി കാണുന്നവരാണ് കൂടുതൽ.
കൂടാതെ വൈദ്യസഹായം തേടുന്നത് തന്റെ കഴിവിനും വ്യക്തിത്വത്തിനും അപമാനമായി കരുതുന്നയാളുകളും ഉണ്ട്. താൻ ദൗർബല്യങ്ങളുള്ള ആളാണെന്ന് മറ്റുള്ളവർ മനസിലാക്കുമോ എന്നാണ് പലർക്കും ഭയം. എഴുപത് ശതമാനം പുരുഷന്മാർക്കും ഡോക്ടറെ കാണാൻ മടിയാണെന്നാണ് യുഎസിലെ അക്കാഡമിക് മെഡിക്കൽ സെന്ററായ ക്ലെവ്ലാൻഡ് ക്ലിനിക് 2019ൽ നടത്തിയ സർവേ പറയുന്നത്.
രക്ഷയില്ലെന്ന് കണ്ടാൽ മാത്രമേ മിക്കവരും ഡോക്ടറെ കാണാൻ തയ്യാറാകൂ. അതിൽ തന്നെ ഇരുപത് ശതമാനം പേരും നാണക്കേട് മൂലമോ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ പറയുമോ എന്നൊക്കെ പേടിച്ച് രോഗാവസ്ഥയെ കുറിച്ച് എല്ലാം തുറന്നുപറയില്ല.