
സിനിമ- സീരിയൽ രംഗത്ത് നിറസാന്നിധ്യമായ നടൻ ഡി. ഫിലിപ്പ് യാത്രയായി. പ്രൊഫഷണൽ നാടക വേദിയിലെ മികവുറ്റ പ്രകടനങ്ങളിലൂടെയാണ് ഫിലിപ്പ് സിനിമയിൽ എത്തുന്നത്. കാളിദാസ കലാ കേന്ദ്രത്തിന്റെയും കെ.പി.എ.സിയുടെയും നാടകങ്ങളിൽ പ്രധാന നടനായിരുന്നു. കോട്ടയം കുഞ്ഞച്ചൻ, വെട്ടം, അർത്ഥം, പഴശിരാജ, ടൈം ഉൾപ്പെടെ അൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കെ.ജി. ജോർജ് സംവിധാനം ചെയ്ത കോലങ്ങൾ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു. സിനിമയിലേക്കാൾ സീരിയിലുകളാണ് ഡി. ഫിലിപ്പിന് ഏറെ പ്രശസ്തി തന്നത്.