sonali

ഇടവേളക്കുശേഷം അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുകയാണ് ബോളിവുഡിലെ പഴയകാല സൂപ്പർ നായിക സോനാലി ബേന്ദ്ര. സീ അഞ്ച് സീരിസായ ദ ബ്രോക്കൺ ന്യൂസിലൂടെയാണ് സൊനാലിയുടെ തിരിച്ചുവരവ്. താരത്തിന്റെ മടങ്ങിവരവ് അപ്രതീക്ഷിതമായിരുന്നു. ആഗ് എന്ന ചിത്രത്തിലൂടെയാണ് സൊനാലിയുടെ വെള്ളിത്തിര പ്രവേശം. നാരാസ്, ഗദ്ദാമർ, ദ ഡോൺ, ഡ്യൂപ്ളിക്കേറ്റ്, സർഫറോഷ്, ചോരി ചോരി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2003 മുതൽ വെള്ളിത്തിരയിൽനിന്നു വിട്ടുനിന്ന സൊനാലി പിന്നീട് ടെലിവിഷൻ പരിപാടികളിൽ വിധികർത്താവായി എത്തി.മികച്ച അവസരം ലഭിച്ചാൽ സിനിമയിൽ അഭിനയിക്കാനാണ് താരത്തിന്റെ തീരുമാനം. അഭിനയ രംഗത്തേക്കുള്ള സൊനാലിയുടെ തിരിച്ചുവരവ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകർ. മുൻപ് സൊനാലിയുടെ കാൻസറുമായുള്ള പോരാട്ടം വാർത്തകളിൽ ഇടം നേടിയിരുന്നു. 2018 ലായിരുന്നു താരത്തിന് അർബുദം പിടിപെട്ടത്.

തുടർന്ന് വിദേശത്ത് ചികിത്സ തേടി. തന്റെ പോരാട്ടത്തെക്കുറിച്ച് സൊനാലി നടത്തിയ തുറന്നുപറച്ചിൽ വലിയ പ്രചോദനമായി മാറിയിരുന്നു.