football

പഞ്ച്കുള : ഹരിയാനയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലെ പുരുഷ ഫുട്ബാളിൽ കേരളം ഫൈനലിലെത്തി. ഇന്നലെ നടന്ന സെമിഫൈനലിൽ മേഘാലയയെ ടൈബ്രേക്കറിൽ 3-1നാണ് കേരളം തോൽപ്പിച്ചത്. മേഘാലയയുടെ രണ്ട് കിക്കുകൾ തടുത്തിട്ട കേരള ഗോളി സുർജിത്തിന്റെ പ്രകടനമാണ് നിർണായകമായത്. ഷൂട്ടൗട്ടിൽ ഇ.ശ്രീക്കുട്ടൻ,എം.എസ് ശ്രീക്കുട്ടൻ,ഉമ്മർ മുക്താർ എന്നിവർ കേരളത്തിനായി കിക്കുകൾ ഗോളാക്കി.

ഇന്ന് രാവിലെ നടക്കുന്ന ഫൈനലിൽ മിസോറാമാണ് കേരളത്തിന്റെ എതിരാളികൾ. ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ 5-0ത്തിന് തോറ്റതിന് മിസോറാമിനോട് പകരം വീട്ടാനുള്ള കേരളത്തിന്റെ അവസരമാണിത്. ദിനേഷ് ചന്ദ്രനാണ് കേരള ടീം കോച്ച്.മാനേജർ മധുസൂദനൻ ടി.പി. കേരളടീമിൽ നിന്ന് എം.എസ് ശ്രീക്കുട്ടൻ,ജോയൽ ജോർജ്,അമാൻ എന്നിവരെ ഖേലോ ഇന്ത്യ അസസ്മെന്റ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.