farmers

കോഴിക്കോട് : പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് കർഷകരുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ നിർബന്ധബുദ്ധി കാട്ടണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കോഴിക്കോട് സിറ്റി സെന്റ് ജോസഫ്‌സ് പള്ളിയിൽ കോഴിക്കോട് രൂപതാ ശതാബ്ദി ആഘോഷത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ പ്രശ്‌നത്തിൽ ധീരമായ നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷ. കോടതിവിധിയിൽ കർഷകർ ആശങ്കയിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ കർദിനാൾ പറഞ്ഞു.