v

കൊച്ചി: തനിക്കെതിരെ എത്ര കേസുകൾ ചുമത്തിയാലും കുഴപ്പമില്ലെന്നും ഷാജ് കിരൺ പുറത്തുവിടുമെന്ന് പറയുന്ന വീഡിയോ പുറത്തുവിടട്ടെയെന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന പറഞ്ഞു.

താൻ ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഒന്നും തെറ്റിയിട്ടില്ല. ഷാജ് കിരൺ പറഞ്ഞതെല്ലാം നടക്കുന്നു. ആദ്യം സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. പിന്നെ അഭിഭാഷകനെതിരെ കേസെടുത്തു. എ.ഡി.ജി.പി അജിത് കുമാറിനെ ഷാജ് കിരൺ 36 തവണ വിളിച്ചെന്നാണ് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. എന്തുകൊണ്ട് എ.ഡി.ജി.പിക്കെതിരെ സർക്കാർ നടപടിയെടുത്തെന്ന് ആലോചിക്കണം.

ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെ സരിത്തിനൊപ്പമാണ് സ്വപ്ന കലൂരിലെത്തിയത്. അഭിഭാഷകനുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഇതിനിടെ സ്വപ്നയ്ക്ക് വീണ്ടും അപസ്മാരമുണ്ടായി. മരുന്ന് കൈയിൽ കരുതിയിരുന്നതിനാൽ വൈദ്യസഹായം വേണ്ടിവന്നില്ല.

 സുരക്ഷയ്ക്ക് ബോഡി ഗാർഡുകൾ

സുരക്ഷാ ഭീഷണിയുള്ളതിനാൽ സ്വപ്ന രണ്ട് ബോഡിഗാർഡുകളെ നിയോഗിച്ചു. ഇവരുടെ സുരക്ഷയിലായിരിക്കും ഇനി സ്വപ്ന. തന്റെയും കുട്ടിയുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് രണ്ടുപേരെ നിയമിച്ചതെന്ന് സ്വപ്ന പറഞ്ഞു. സുരക്ഷക്ക് വേണ്ടി കേരള പൊലീസ് തന്നെ പിന്തുടരേണ്ട ആവശ്യമില്ല. അവരെ പിൻവലിക്കണമെന്ന് സ്വപ്ന ആവശ്യപ്പെട്ടു.

കേ​സി​ന്റെ​ ​കാ​ര്യ​ങ്ങൾ
അ​ഭി​ഭാ​ഷ​ക​നു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തും​:​ ​സ്വ​പ്ന​ ​സു​രേ​ഷ്

പാ​ല​ക്കാ​ട്:​ ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സ് ​റ​ദ്ദാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​സ്വ​പ്‌​ന​ ​ഇ​ന്ന് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കും.​ ​കേ​സി​ന്റെ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ഭി​ഭാ​ഷ​ക​നു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​മെ​ന്നും​ ​ഇ​ന്ന് ​ഹൈ​കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കു​മെ​ന്നും​ ​അ​വ​ർ​ ​പാ​ല​ക്കാ​ട് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പാ​ല​ക്കാ​ട് ​സൗ​ത്ത് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ത്തി​ ​ജി​ല്ല​ ​വി​ടു​ന്ന​തി​നു​ള്ള​ ​അ​നു​മ​തി​ ​തേ​ടി​യാ​ണ് ​ഉ​ച്ച​യോ​ടെ​ ​യാ​ത്ര​ ​തി​രി​ച്ച​ത്.​ ​അ​തേ​സ​മ​യം​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​ ​ന​ട​ക്കു​ന്ന​ ​പ്ര​തി​ഷേ​ധ​ങ്ങ​ളെ​ ​കു​റി​ച്ച് ​ചോ​ദി​ച്ച​പ്പോ​ൾ​ ​പു​റ​ത്തു​ ​ന​ട​ക്കു​ന്ന​ ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ ​ത​ന്റെ​ ​വി​ഷ​യ​മ​ല്ലെ​ന്നും​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​നി​ന്ന് ​നോ​ട്ടീ​സ് ​ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും​ ​സ്വ​പ്ന​ ​പ​റ​ഞ്ഞു.​ ​കെ.​ടി.​ജ​ലീ​ലി​​​ന്റെ​ ​പ​രാ​തി​​​യി​​​ൽ​ ​തി​രു​വ​ന​ന്ത​പു​രം​ ​ക​ന്റോ​ൺ​മെ​ന്റ് ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സ് ​റ​ദ്ദാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​സ്വ​പ്ന​ ​സു​രേ​ഷ് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ന്ന​ത്.​ ​സു​ര​ക്ഷ​യ്‌​ക്ക് ​ര​ണ്ട് ​ജീ​വ​ന​ക്കാ​രെ​യും​ ​നി​​​യോ​ഗി​​​ച്ചു.