shoot

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ വസ്തുതർക്കത്തിനിടെ ആംആദ്മി പാർട്ടി വനിതാ കൗൺസിലറുടെ മകന്റെ വെടിയേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഗുർപ്രതാപ് സിംഗ് ( 35) ആണ് കൊല്ലപ്പെട്ടത്. പ്രതി ചരൺദീപ് സിംഗിനെ പൊലീസ് പിടികൂടി.

പച്ചക്കറി കട നടത്തുകയായിരുന്ന ഗുർപ്രതാപും ചരൺദീപും തമ്മിൽ കട നിൽക്കുന്ന വസ്തുവിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. ശനിയാഴ്ച 12 പേരുമായി ഗുർപ്രതാപിന്റെ കടയിലെത്തിയ ചരൺദീപ് വെടിവയ്ക്കുകയായിരുന്നു. ചരൺദീപിൽ നിന്ന് ഭീഷണിയുള്ളതായി ഗുർപ്രതാപ് നിരവധി തവണ പൊലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

പൊലീസിന്റെ മുന്നിൽ വച്ചാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോർട്ട്. മുൻ കോൺഗ്രസ് മന്ത്രി നവ്‌ജോത് സിംഗ് സിദ്ദുവിന്റെ അടുത്ത അനുയായി ആയിരുന്ന ചരൺദീപ് സിംഗും അമ്മ ദൽബിൽ സിംഗും ഏപ്രിലിലാണ് ആംആദ്മിയിൽ ചേർന്നത്.