oman

മസ്കക്കറ്: വേനൽക്കാലം കണക്കിലെടുത്ത് ഒമാനിൽ വൈദ്യുതി നിരക്കിൽ കുറവ് വരുത്തി. ഗാർഹിക വിഭാഗക്കാർക്ക് 15 ശതമാനത്തിന്റെ ഇളവാണ് നിരക്കിൽ വരുത്തിയിരിക്കുന്നത്. മേയ് ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് വൈദ്യുതി നിരക്ക് കുറച്ചിട്ടുള്ളത്. എല്ലാ സ്ളാബിലുമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് അവരുടെ അടിസ്ഥാന അക്കൗണ്ടിൽ 15 ശതമാനത്തിന്റെ നിരക്കിളവ് ലഭിക്കുമെന്ന് വൈദ്യുതി വിതരണ സ്ഥാപനമായ മസ്‍ക്കറ്റ് ഇലക്ട്രിസിറ്റി ഡിസ്‍ട്രിബ്യൂഷൻ കമ്പനി ഔദ്യോഗികമായി അറിയിച്ചു.

എന്നാൽ മേയ് ഒന്നുമുതൽ ഉള്ള വൈദ്യുതി ഉപയോഗത്തിന് മാത്രമായിരിക്കും നിരക്കിളവ് ലഭിക്കുകയെന്നും അതിന് മുമ്പ് ഉപയോഗിച്ച വൈദ്യുതിക്ക് ഇളവ് ബാധകമായിരിക്കില്ലെന്നും അറിയിപ്പിൽ പറയുന്നുണ്ട്.